നടിമാരെ വെല്ലുന്ന ലുക്കിൽ മോഡൽ, കെഎസ്ആർടിസി യാത്രയ്ക്കിടെ മോശമായി പെരുമാറിയ യുവാവിനെതിരെ പ്രതികരിച്ച മസ്താനിയുടെ വീഡിയോ വൈറൽ

നടൻ ഗോവിന്ദ് പദ്മസൂര്യയുടെ ആൽബം കാണാൻ വേണ്ടി തിയേറ്ററിൽ എത്തിയപ്പോഴുള്ള മസ്താനിയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. തൂവെള്ള നിറത്തിലെ ഔട്ട്ഫിറ്റ് ധരിച്ച് ഗ്ലാമറസ് ആയിട്ടാണ് മസ്താനി എത്തിയത്. നന്ദിത ശങ്കര എന്നാണ് മസ്താനിയുടെ യഥാർത്ഥ പേര്.

കെഎസ്ആർടിസി ബസിൽ വച്ച് മോശമായി പെരുമാറിയവനെ വെളിച്ചത്തു കൊണ്ടുവന്നതോടെയാണ് മസ്താനി ശ്രദ്ധിക്കപ്പെട്ടത്. സ്ത്രീകളുടെ സീറ്റിലിരുന്ന് യാത്ര ചെയ്യവേ അടുത്തുവന്നിരുന്ന് മോശം ഉദ്ദേശ്യത്തോടെ സ്പർശിച്ച വ്യക്തിയെയാണ് മസ്താനി പൊതുസമൂഹത്തിന് മുന്നിലേക്ക് ഇട്ടുകൊടുത്തത്. രണ്ട് സ്ത്രീകള്‍ ഇരിക്കുന്നതിന്റെ നടുക്ക് വന്നിരിക്കുകയായിരുന്നു അയാൾ. തുടക്കത്തിൽ എന്തൊക്കെയോ ചോദിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ശരീരത്തില്‍ തെറ്റായ ഉദ്ദേശ്യത്തോടെ സ്പർശിച്ചു കൊണ്ടേയിരുന്നു. അതുമാത്രമല്ല മാത്രമല്ല അയാൾ സ്വയംഭോഗത്തിന് ശ്രമിക്കുകയും ചെയ്തുവെന്ന് മസ്താനി ഞെട്ടലോടെ പറയുന്നു. വി‍ഡിയോ തെളിവു സഹിതമാണ് മസ്താനി സംഭവം വിശദീകരിച്ചത്. തൃശൂർ നിന്നും എറണാകുളത്തേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം.

ബസിൽ വച്ച് മോശം അനുഭവം ഉണ്ടായപ്പോൾ ഞൊടിയിട വൈകാതെ സധൈര്യം പ്രതികരിക്കുകയും ചെയ്യുന്ന വിഡിയോ മസ്താനി സോഷ്യൽ മീഡിയയില്‍ പങ്കുവച്ചിരുന്നു