The words of the actor Manjima Mohan, sharing her experience of suffering due to a minor leg injury, have gone viral again.

വിവാഹത്തിന് മുമ്പ് ഞാൻ ഗർഭിണിയാണെന്ന് വരെ അവർ പറഞ്ഞു, ഭർതൃപിതാവ് ഈ വിവാഹത്തിൽ അസംതൃപ്തനാണെന്നും ഒരു തവണ മാത്രമേ അദ്ദേഹത്തെ ക്ഷണിച്ചുള്ളൂ എന്നും വാർത്ത വന്നു- മഞ്ജിമ മോഹൻ

ബാലതാരമായി മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച് പിന്നീട് നായികയായി തിളങ്ങിയ താരമാണ് മഞ്ജിമ മോഹൻ. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ഒരു വടക്കൻ സെൽഫി എന്ന നിവിൻ പോളി ചിത്രത്തിലൂടെയാണ് മഞ്ജിമ മലയാളത്തിലേയ്ക്ക് വീണ്ടും തിരിച്ചുവരവ് നടത്തിയത്. വിവാഹശേഷം നിരവധി സൈബർ അറ്റാക്കുകളും അഭ്യൂഹങ്ങളും താരത്തിനെതിരെ പ്രചരിച്ചിരുന്നു.

ഇപ്പോഴിതാ അത്തരം പ്രചാരണങ്ങളിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് മഞ്ജിമ. തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് താരം പ്രതികരിച്ചരിക്കുന്നത് ‘സോഷ്യൽ മീഡിയയിൽ എന്റെ വിവാഹത്തെക്കുറിച്ച് ചില തെറ്റായ വിവരങ്ങൾ വന്നിരുന്നു. വിവാഹത്തിന് മുമ്പ് ഞാൻ ഗർഭിണിയാണെന്ന് പറഞ്ഞു. ഭർതൃപിതാവ് ഈ വിവാഹത്തിൽ അസംതൃപ്തനാണെന്നും ഒരു തവണ മാത്രമേ അദ്ദേഹത്തെ ക്ഷണിച്ചുള്ളൂ എന്നും പറഞ്ഞു. അദ്ദേഹം എന്റെ ഭർതൃ പിതാവാണ്. ഒരു ക്ഷണത്തിന്റെ ആവശ്യം പോലുമില്ല.

ഇതെല്ലാം പലരുടെയും സാങ്കൽപ്പിക കഥകളാണ്. ഇത്തരം കാര്യങ്ങൾ ഞങ്ങളുടെ കുടുംബത്തിലുള്ളവരെ വിഷമിപ്പിക്കും. ഞങ്ങളുടെ വിവാഹത്തിൽ ഒരു കൂട്ടം ആളുകൾക്ക് വളരെ സന്തോഷമായിരുന്നു. പക്ഷേ മറ്റൊരു കൂട്ടം പേർ വെറുക്കുകയാണുണ്ടായത്
വാഹത്തിന് മുമ്പും ഇത്തരം കമന്റുകളുണ്ടായിരുന്നു. പക്ഷേ അതെന്നെ ബാധിച്ചില്ല. വിവാഹത്തിനു ശേഷം ഈ കമന്റുകൾ വായിച്ച് ഞാൻ കരയാൻ തുടങ്ങി. ഗൗതം ചോദിക്കും ”നീ ഈ കമന്റുകൾ ഒക്കെ വായിച്ച് കരയുകയാണോ” എന്ന്, എന്നെത്തന്നെ ഒരു തോൽവിയായതായി എനിക്ക് തോന്നി. ഞാൻ ഗൗതമിന് പറ്റിയ ആളല്ലായിരിക്കും എന്നൊക്കെ കമന്റുകൾ കണ്ട് ചിന്തിച്ചു.

പക്ഷേ ഗൗതം പറഞ്ഞു, ”എന്താണ് നിന്നെ ബാധിക്കുന്നതെന്ന് എന്നോട് പറയണം, എനിക്കറിയാം എന്ന് ധരിക്കരുത്, കമ്യുണിക്കേറ്റ് ചെയ്യണം.” ഗൗതം വളരെ അലിവുള്ളവനാണ്. നമ്മൾ എന്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് പങ്കാളി അറിയേണ്ടതുണ്ട് എന്ന് ആദ്യമേ ഗൗതം പറഞ്ഞിരുന്നു. തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ പരസ്പരം കമ്യുണിക്കേറ്റ് ചെയ്യേണ്ടതുണ്ട്.’ എന്നാണ് ഒരഭിമുഖത്തിൽ മഞ്ജിമ മോഹൻ പറയുന്നത്.