‘സ്റ്റൈലിഷ് ലുക്കിൽ ‘മാളവിക മോഹനൻ’…ഫോട്ടോസ് കാണാം ..!!!

മലയാള സിനിമയിലൂടെ അരങ്ങേറി പിന്നീട് തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് മാളവിക മോഹനൻ.മലയാളത്തിൽ പുറത്തിറങ്ങിയ പട്ടം പോലെ എന്ന ഹിറ്റ് സിനിമയിലൂടെയാണ് താരം ആദ്യമായി തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.ആദ്യ സിനിമയിൽ തന്നെ മലയാള പ്രേക്ഷകരുടെ ഇഷ്ട്ട താരമാകുവാനും മാളവികയ്ക്ക് സാധിച്ചു.മലയാളത്തിൽ തിളങ്ങിയ ശേഷമാണ് താരം അന്യ ഭാഷ ചിത്രങ്ങളിലേക്ക് തന്റെ സാന്നിത്യം അറിയിക്കുന്നത്.മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് കന്നട തുടങ്ങിയ ഭാഷയിലും താരം അഭിനയിച്ചിട്ടുണ്ട്.

2016 ൽ പുറത്തിറങ്ങിയ Naanu Mattu Varalakshmi എന്ന കന്നട സിനിമയിലൂടെയാണ് താരം ആദ്യമായി അന്യ ഭാഷ ചിത്രങ്ങളിലേക്ക് അരങ്ങേറുന്നത്.എന്നാൽ തമിഴ് സിനിമയിൽ താരം അഭിനയിക്കുന്നത് രജനികാന്ത് നായകനായി എത്തിയ പേട്ട എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലാണ്.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ തമിഴ് പ്രേക്ഷകരുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചു.ആദ്യ തമിഴ് ചിത്രത്തിന് ശേഷം പിന്നീട് വിജയിയുടെ നായികയായിട്ടും താരം അഭിനയിച്ചിട്ടുണ്ട്.

ചുരുങ്ങിയ സമയം കൊണ്ട് തന്നെ സിനിമ മേഖലയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയിരിക്കുകയാണ് താരം.ഒരു ഇടവേളയ്ക്ക് ശേഷം താരം ക്രിസ്റ്റി എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിലേക്ക് മടങ്ങി വന്നിരുന്നു.ഇന്നിപ്പോൾ മലയാള സിനിമയെക്കാളും അന്യ ഭാഷയിലാണ് താരം കൂടുതലായും അഭിനയിക്കുന്നത്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റിയത്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം മില്യൺ കണക്കിന് ആരാധകരുണ്ട്.ഇപ്പോൾ ഇതാ താരം പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.സ്റ്റൈലിഷ് ലുക്കിൽ അതീവ സുന്ദരിയായിട്ടാണ് താരമെത്തിയത്.ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിയിരിക്കുകയാണ്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.