Malavika Jayaram revealed her lover on her Instagram story on social media.

കാമുകൻറെ മുഖം വെളിപ്പെടുത്തി മാളവിക ജയറാം, ജീവിതത്തിലെടുത്ത ബെസ്റ്റ് തീരുമാനമെന്ന് താരപുത്രി, ആശംസകളുമായി സോഷ്യൽ മീഡിയ

മലയാളികളുടെ എക്കാലത്തെയും പ്രണയ ജോ ഡികളാണ് ജയറാമും പാര്‍വതിയും. താരങ്ങളുടെ മക്കളായ കാളിദാസ് ജയറാമും മാളവിക ജയറാമും ഇപ്പോള്‍ ആരാധകരുടെ മനസില്‍ ഇടം നേടിയിരിക്കുകയാണ്.

മാളവികയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അടുത്തിടെ മാളവിക തന്‍റെ കാമുകന്‍റെ കൂടെയുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കാമുകന്‍റെ മുഖം താരപുത്രി മറച്ചിട്ടാണ് ഫോട്ടോ പങ്കുവെച്ചത്. അന്നു മുതല്‍ അയാള്‍ ആരാണെ ന്നുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

ഇപ്പോഴിതാ തന്‍റെ കാമുകനെ പരിചയപ്പെടുത്തിയിരിക്കുകയാണ് മാളവിക ജയറാം. പ്രിയതമന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് മാളവിക പങ്കുവച്ച പോസ്റ്റിലൂടെയാണ് തന്‍റെ കാമുകനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. ‘എന്‍റെ ജീവിതത്തില്‍ ഞാൻ എടുത്ത ഏറ്റവും ബെസ്റ്റ് തീരുമാനം, നിനക്ക് ഹാപ്പി ബര്‍ത്ത് ഡേ. എന്നും എപ്പോഴും ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്ന ക്യാപ്ഷനോടെയാണ് മാളവിക ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാം സ്റ്റോറി ആയിട്ടാണ് മാളവിക ചിത്രം പങ്കുവച്ചിരിക്കുന്നത്.

കാമുകനാണെന്ന് മാളവിക എടുത്തു പറഞ്ഞിട്ടില്ലെങ്കിലും മാളവിക കുറിച്ചിരിക്കുന്ന വാക്കുകളിൽ നിന്നും അയാൾ തന്നെയാണ് ആളെന്ന് ഉറപ്പിക്കാം എന്നാണ് സോഷ്യല്‍ മീഡിയ കമന്‍റുകള്‍. നേരത്തെ മാളവിക പങ്കുവച്ച ചിത്രത്തിന് താഴെ കാളിദാസും പാർവതിയും കുറിച്ച കമന്റുകൾ വലിയ ശ്രദ്ധനേടിയിരുന്നു. അളിയാ എന്നായിരുന്നു കാളിദാസിന്റെ കമന്റ്. ചക്കിക്കുട്ടാ എന്നാണ് പാര്‍വതി കമന്റ് ചെയ്തത്.