താടി, ചന്ദനക്കുറി, ഉണ്ണി എന്നൊന്നും ഇപ്പോ പറയല്ലേ അമ്മേ, അഭിമുഖത്തിനിടയിൽ അമ്മയെ വിലക്കി മഹിമ, വീഡിയോ ശ്രദ്ധ നേടുന്നു

ആർഡിഎക്സ് എന്ന ചിത്രത്തിലൂടെ മലയാളസിനിമയിൽ ഏറെ ശ്രദ്ധ നേടിയ നടിയാണ് മഹിമ നമ്പ്യാർ. ആർഡിഎക്സിനു മുൻപും മഹിമ മലയാളത്തിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ആ ചിത്രമാണ് ഏറെ പോപ്പുലറായത്.കാര്യസ്ഥൻ എന്ന ചിത്രത്തിലൂടെയായിരുന്നു മഹിമയുടെ സിനിമയിലേക്കുള്ള വരവ്. വാലാട്ടി, മാസ്റ്റർപീസ്, രാജാധിരാജ തുടങ്ങിയ സിനിമകളിലും മഹിമ മുൻപു അഭിനയിച്ചിട്ടുണ്ട്.

അടുത്തിടെ, ഉണ്ണി മുകുന്ദനൊപ്പം ജയ് ഗണേഷിലും മഹിമ അഭിനയിച്ചിരുന്നു. ഉണ്ണി മുകുന്ദനുമായി നല്ല സൗഹൃദം സൂക്ഷിക്കുന്ന ഒരാളാണ് മഹിമ. ഇരുവരുടെയും കെമിസ്ട്രി പ്രേക്ഷകർക്കും ഏറെയിഷ്ടമാണ്. പലപ്പോഴും ഇരുവരും ഒന്നിച്ചുള്ള അഭിമുഖങ്ങൾക്കു താഴെ നിങ്ങൾക്കു വിവാഹം കഴിച്ചുകൂടെ എന്ന രീതിയിലുള്ള ആരാധകരുടെ അഭ്യർത്ഥനകളും കാണാം.

ഇപ്പോഴിതാ, മഹിമയും അമ്മയും ഒന്നിച്ചുള്ള അഭിമുഖത്തിൽ നിന്നുള്ള ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ഉണ്ണി മുകുന്ദനെ കുറിച്ചു സംസാരിച്ചു”ചെറുപ്പം മുതൽ തന്നെ താടി വച്ച് ചന്ദനക്കുറിയൊക്കെ ഇട്ടയാളെയാണ് മഹിമയ്ക്ക് ഇഷ്ടം. അന്ന് ഞങ്ങൾ ഒരാളുടെ പേരും പറയുമായിരുന്നു,” മഹിമയുടെ സങ്കൽപ്പത്തിലെ പുരുഷനെ കുറിച്ച് പറയുകയായിരുന്നു അമ്മ.

“അമ്മേ, ഈ ചന്ദനക്കുറി എന്നൊന്നും ഇപ്പോ പറയല്ലേ” എന്ന് അമ്മയെ വിലക്കുകയാണ് മഹിമ.”അപ്പോ ഉണ്ണി എന്ന ആളെയൊന്നും നമുക്ക് അറിയില്ലല്ലോ,” എന്നാണ് അമ്മയുടെ വിശദീകരണം.അമ്മയെ ചേർത്തുപിടിച്ച് “അമ്മേ അമ്മയ്ക്ക് അറിയില്ല ഇവരെ പറ്റിയൊന്നും” എന്നാണ് ചിരിയോടെ മഹിമ പറയുന്നത്.

 

View this post on Instagram

 

A post shared by Mahima Nambiyar (@mahima_nambiyar__)