അമേരിക്കയിൽ ദാസേട്ടനെ കാണാനെത്തി എംജിയും ഭാര്യയും, ചിത്രം പുറത്തുവന്നതോടെ പ്രഭേച്ചി ആളാകെ മാറി, ദാസേട്ടന് അധികം മാറ്റങ്ങളില്ലെന്ന് ആരാധകർ

മലയാള സംഗീക ലോകത്ത് ഏറെ ആരാധ കരുള്ള രണ്ടു പ്രതിഭ കളാണ് യേശു ദാസും എം ജി ശ്രീകുമാറും. ഇരുവരും ഒന്നിച്ചും അല്ലാതെയും മലയാളികൾക്ക് അനവധി മനോഹ രമായ ഗാനങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴിതാ എം ജി ശ്രീകുമാർ തന്റെ സോഷ്യൽമീഡിയ പ്രൊഫൈലിലൂടെ പങ്കുവച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്. യേശു ദാസിനൊപ്പമുള്ള ചിത്രമാണ് എം ജി ശ്രീകുമാർ പങ്കുവച്ചിരിക്കുന്നത്.

യേശുദാസിന്റെ അമേരിക്കയിലെ വസതിയിലെ ത്തിയതാണ് എം ജി ശ്രീകുമാറും ഭാര്യ ലേഖയും. മൂന്ന് മണിക്കൂറുകളോളം സംഗീതത്തെ കുറിച്ച് മാത്രമായി തങ്ങൾ സംസാരിച്ചെന്നും എം ജി ശ്രീകുമാർ ചിത്രത്തോടൊപ്പം കുറിച്ചു. ശ്രീകുമാറിന്റെ അച്ഛൻ മലബാർ ഗോപാലൻ നായരും യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫും ഒന്നിച്ച് നാടകങ്ങളിൽ പാടിയ കാര്യവും കുറിപ്പിൽ പങ്കുവച്ചിട്ടുണ്ട്. ഇരുവരുടെയും ഭാര്യമാരായ ലേഖയെയും പ്രഭയെയും ചിത്രങ്ങളിൽ കാണാം.

ധന്യമാം നിമിഷങ്ങൾ. അമേരിക്കയിൽ ദാസേട്ടന്റെ വീട്ടിൽ ഏകദേശം മൂന്ന് മണിക്കൂറോളം സംഗീതത്തെ കുറിച്ച് മാത്രം സംസാരിച്ചു. എന്റെ അച്ഛൻ മലബാർ ഗോപാലൻ നായരും , ദാസേട്ടന്റെ അച്ഛൻ അഗസ്റ്റിൻ ജോസഫ് സാറും , സമകാലീനരും, ഒരുമിച്ചു നാടകത്തിൽ പാടി അഭിനയിച്ചവരും ആയിരുന്നു. അങ്ങിനെ കുടുംബവുമായുള്ള ബന്ധം. ഒപ്പം പ്രഭ ചേച്ചിയും , ലേഖയും.ലവ് യൂ ദാസേട്ടാ,” എം ജി ശ്രീകുമാരിന്റെ വാക്കുകളിങ്ങനെ.

അടിപൊളി ചിത്രം ഒരുപാട് സ്നേഹവും അനുഗ്രഹങ്ങളുടെ നേടിയ പ്രതിഭകളാണ് നിങ്ങൾ എന്നാണ് ഒരാൾ പോസ്റ്റിനു താഴെ കുറിച്ചത്. സാക്ഷാൽ ഗന്ധർവ്വൻ മലയാള ഗാനരംഗത്ത് അടക്കി വാഴുമ്പോൾ തന്റെതായ ഒരു സിംഹാസനം ഉണ്ടാക്കുക അത്ര എളുപ്പമല്ല, അതാണ് എം. ജി ശ്രീകുമാർ നേടിയെടുത്തത് എന്നായി മറ്റൊരു കമന്റ്. ഇരുവരെയും ഒരുമിച്ചു കണ്ടതിന്റെ ആഹ്ളാദം കമന്റ് ബോക്സിൽ പങ്കുവയ്ക്കുന്നുണ്ട് ആരാധകർ.