മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് ലെന. ജയരാജ് സംവിധാനം ചെയ്ത സ്നേഹം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന ലെന അനേകം കഥാപാത്രങ്ങൾകൊണ്ട് വിസ്മയിപ്പിച്ച നടി കൂടിയാണ്.
പുതിയ സിനിമയായ ആർട്ടിക്കിൾ 21ന്റെ വിശേഷങ്ങൾ പങ്കിട്ട് ലെന. സാജൻ ബേക്കറി എന്ന സിനിമയിലെ ബെറ്റ്സി എന്ന കഥാപാത്രം ചെയ്തുകഴിഞ്ഞ് അഞ്ച് ദിവസത്തെ മാത്രം ഇടവേളയിലാണ് താമരൈ എന്ന കഥാപാത്രം ചെയ്യേണ്ടി വന്നതെന്നും താമരൈ എന്ന കഥാപാത്രമാകാൻ ശരീരഭാരം നന്നായി കുറയ്ക്കേണ്ടിവന്നുവെന്നും ലെന പറഞ്ഞു.
ബീഡിവലിയും മുറുക്കലും ശീലമാക്കിയ ഒരു കഥാപാത്രമാണ് താമരൈ. അതുകൊണ്ട് തന്നെ താമരൈയെ അവതരിപ്പിക്കാനും വല്ലാതെ കഷ്ടപ്പെട്ടു. രണ്ട് മൂന്ന് മണിക്കൂറിനുള്ളിൽ പത്തുപതിനഞ്ച് ബീഡിയാണ് വലിക്കേണ്ടി വന്നത്.
അടയ്ക്കയും പുകയിലയും കൂട്ടി മുറുക്കി എന്റെ നാല് പല്ലുകളാണ് കേടുവന്നത്. അത് ശരിയാക്കാൻ രണ്ടു തവണ എനിക്ക് പല്ലിൽ റൂട്ട് കനാൽ ചെയ്യേണ്ടിവന്നുവെന്നും ലെന പറഞ്ഞു.
ഒരു മലയാള ചലച്ചിത്ര നടിയാണ് ലെന. മനഃശാസ്ത്രത്തിൽ ഉപരിപഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. 2004 ജനുവരി 16-ന് മലയാള സിനിമയിലെ സ്ക്രീൻ റൈറ്റർ അഭിലാഷ് കുമാറിനെ വിവാഹം ചെയ്ത ലെന പിന്നീട് ആ ബന്ധം വേർപെടുത്തി. ജയരാജ് സംവിധാനം ചെയ്ത സ്നേഹം എന്ന ചിത്രത്തിലൂടെയായിരുന്നു ലെനയുടെ അരങ്ങേറ്റം.