പ്രിയതമയെ വാരിപ്പുണർന്നും ചുംബിച്ചും എം.ജി ശ്രീകുമാർ, സ്നേഹാശംസകളുമായി ആരാധകരും

എന്നെന്നും ഓര്‍ത്തിരിക്കാവുന്ന ഒരുപാടു പാട്ടുകള്‍ മലയാളികൾക്ക് സമ്മാനിച്ച ഗായകനാണ് എംജി ശ്രീകുമാര്‍. എംജിയെ പോലെ തന്നെ ആരാധകര്‍ക്ക് സുപരിചിതയാണ് അദ്ദേഹത്തിന്റെ ഭാര്യ ലേഖ ശ്രീകുമാറും. പതിവ് പോലെ എം.ജി ഭാര്യയെ കുറിച്ച് മനോഹരമായ കുറിപ്പ് പങ്കുവെച്ച് എത്തിയിരിക്കുകയാണ്.
ഭാര്യ ലേഖ ശ്രീകുമാറും പരിചിതമാണ്. 2000 ജനുവരി 14ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. ഇവർക്കൊരു മകൾ കൂടെയുണ്ട്.

വിവാഹം കഴിഞ്ഞ് കുടുംബത്തിനൊപ്പം അമേരിക്കയിൽ കഴിയുകയാണ്. സിനിമഗാനരംഗത്തും സ്റ്റേജ് ഷോകളിലെ തിരക്കുകൾക്കിടയിൽ തന്റെ ഭാര്യയോടൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്താൻ അദ്ദേഹം മറക്കാറില്ല.

എംജി ശ്രീകുമാറിനെ പോലെ തന്നെ ഭാര്യ ലേഖയും സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും തങ്ങൾ യാത്ര ചെയ്ത സ്ഥലങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.ഇപ്പോഴിതാ ഭാര്യയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് എത്തിയിരിക്കുകയാണ് ശ്രീകുമാർ.

“ജന്മദിനാശംസകൾ എന്റെ പ്രിയേ.. ദൈവം നിന്നെ സന്തോഷം, ആരോഗ്യം, സമ്പത്ത് എന്നിവയാൽ അനുഗ്രഹിക്കട്ടെ.. ഒത്തിരി ഇഷ്ടം..”, ശ്രീകുമാർ ഭാര്യയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് കുറിച്ചു. ജന്മദിനത്തിൽ ഇരുവരും ഒരുമിച്ച് ഗുരുവായൂരിൽ ദർശനം നടത്തുകയും ചെയ്തു.ലേഖയും ക്ഷേത്രത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.നിരവധി പേരാണ് ആശംസകൾ നേർന്ന് എത്തിയിരിക്കുന്നത്.