മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മിപ്രിയ. സിനിമകളിലൂടെയും ടെലിവിഷൻ സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് താരം. നിലവിൽ ബിഗ്‌സ്‌ക്രീനിൽ നടി അത്ര സജീവമല്ലെങ്കിലും മിനി സ്‌ക്രീനിൽ തിളങ്ങി നിൽക്കുകയാണ് നടി. ജയേഷാണ് ലക്ഷ്മിപ്രിയയുടെ ഭർത്താവ്. ദമ്പതികൾക്ക് മാതംഗി എന്നൊരു മകളുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ നടി തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്. പലപ്പോഴും തന്റെ ജീവിത കഥ ലക്ഷ്മിപ്രിയ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോഴിതാ ലക്ഷ്മി പ്രിയ പങ്കുവച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. മകള്‍ മാതംഗിയെക്കുറിച്ച് ജയേഷ് സംസാരിക്കുന്ന വാക്കുകളാണ് ലക്ഷ്മിയുടെ പേജില്‍ പങ്കുവച്ചിരിക്കുന്നത്. മകള്‍ നല്‍കിയൊരു സര്‍പ്രൈസിനെക്കുറിച്ചാണ് കുറിപ്പില്‍ ജയേഷ് സംസാരിക്കുന്നത്.
ഇന്ന് വീട്ടിലെ സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ എന്തോ ഞാന്‍ വല്ലാണ്ട് അസ്വസ്തനായി. കുറച്ച് ദേഷ്യവും വന്നു. പക്ഷെ അതൊക്കെ ശ്രദ്ധയോടെ കേട്ടുകൊണ്ട് എന്റെ അരികിലിരുന്ന 7 വയസുള്ള എന്റെ മകള്‍ ചെയ്തതെന്താണെന്നറിയുവോ? കഴിഞ്ഞ 3 വര്‍ഷമായി അവള്‍ പൊന്നുപോലെ സൂക്ഷിക്കുന്ന അവളുടെ ഒരു ചെറിയ സമ്പാദ്യപ്പെട്ടിയുണ്ട്.. കൈകള്‍ പിറകില്‍ കെട്ടി അതൊളിച്ചുകൊണ്ട് സാവധാനം എന്റെ മടിയില്‍ വെച്ചു. എന്റെ കണ്ണുകള്‍ പൊത്തി എന്നിട്ട് പറഞ്ഞു.. ‘ഇത് എന്റെ ഒരു ചെറിയ സര്‍പ്രൈസ് ആണ് അച്ഛനെടുത്തോ”’.
നിറഞ്ഞത് കണ്ണുകളല്ല. ഹൃദയമാണെന്നാണ് ജയേഷ് പറയുന്നത്. ഈ ലോകത്തെ എന്റെ ഏറ്റവും വലിയ സമ്പാദ്യം എന്റെ മകള്‍ തന്നെയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞ സമയവും ഇതുതന്നെയാണ്. ഇങ്ങനെ ഒരു മകളുടെ അച്ഛനാവാന്‍ കഴിഞ്ഞതിന് ദൈവത്തിനോട് നന്ദി പറയുന്നുവെന്നും ജയേഷ് പറയുന്നുണ്ട്.
ദൈവത്തിന് നന്ദി. കോടി നന്ദി. കോടി പുണ്യം. അതിലെ ഓരോ നാണയത്തുട്ടും ഒരു ലക്ഷം കോടിയായി എന്നെങ്കിലുമൊരുനാള്‍ എന്റെ മകളുടെ കൈകളില്‍ ദൈവം തിരിച്ചെത്തിക്കട്ടെ. അനുഗ്രഹാശ്ശിസ്സുകളോടെ, അച്ഛന്‍ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. മകള്‍ക്കൊപ്പമുള്ള ജയേഷിന്റെ ചിത്രവും പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.