മലയാളത്തില്‍ നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ തിളങ്ങിയ താരമാണ് കൃഷ്ണകുമാര്‍. മോളിവുഡിന് പുറമെ തമിഴ് സിനിമകളിലും അഭിനയിച്ചിരുന്നു താരം. കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവെച്ചുകൊണ്ടാണ് നടന്‍ എത്താറുളളത്. കൃഷ്ണകുമാറിനെ കൂടാതെ ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക തുടങ്ങിയവരും എല്ലാവര്‍ക്കും സുപരിചിതരാണ്.
ജന്‍മദിനം ആഘോഷമാക്കി കുടുംബം. ഭാര്യ സിന്ധു, മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവര്‍ ചേര്‍ന്നാണ് താരത്തിന്റെ പിറന്നാള്‍ അവിസ്മരണീയമാക്കിയത്. പഴയ കാല ചിത്രത്തോടൊപ്പം ഹാപ്പി ബർത്ത് ഡേ അച്ഛാ എന്നാണ് അഹാന കുറിച്ചത്.
കൃഷ്ണകുമാർ സാമൂഹിക പ്രശ്നങ്ങളിലും സന്നദ്ധ പ്രവർത്തികളിലും സജീവമായി ഇടപെടാറുണ്ട്. ഇദ്ദേഹത്തിന്റെ നാല് മക്കളും ചേർന്ന് അവരുടെ പേരിൽ ഒരു സന്നദ്ധസംഘടന തിരുവനന്തപുരത്ത് നാടത്തിപ്പോരുന്നു. കൃഷ്ണകുമാർ, സിന്ധു ദമ്പതികളുടെ നാല് മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരുടെ പേരിന്റെ ചുരുക്ക രൂപമായ അഹാദിഷിക എന്നാണ് സംഘടനക്ക് പേര്. ഇതിന്റെ ഔദ്യോഗിക കാര്യാലയം തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചിരുന്നു. ആവശ്യക്കാർക്ക് നിരവധി സേവനങ്ങൾ ചെയ്തുപോരുന്ന സംഘടനയാണിത്