നിങ്ങളുടെ സ്വപ്നങ്ങൾക്കായി ജ്വലിക്കുക, ​ഗ്ലാമറസ് ലുക്കിൽ ബിന്ദു പണിക്കരുടെ മകൾ കല്യാണി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഹാസ്യ നടിയാണ് ബിന്ദു പണിക്കര്‍. 1992-ല്‍ ഇറങ്ങിയ കമലദളം എന്ന ചിത്രത്തിലാണ് ബിന്ദു ആദ്യമായി അഭിനയിക്കുന്നത്.കോമഡി വേഷങ്ങള്‍ മാത്രമല്ല സഹനടിയായും, സീരിയസ് വേഷങ്ങളിലും തിളങ്ങിയ താരമാണ് ബിന്ദു പണിക്കര്‍. 2009ല്‍ ആണ് ബിന്ദു പണിക്കറും നടന്‍ സായികുമാറും തമ്മിലുളള വിവാഹം നടക്കുന്നത്. കല്യാണി ആണ് ബിന്ദു പണിക്കറിന്റെ മകള്‍.

സോഷ്യല്‍ മീഡിയയില്‍ സജീവമായ കല്യാണി പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കെല്ലാം ആരാധകര്‍ ഏറെയാണ്. അമ്മയ്ക്ക് ഒപ്പമുള്ള ടിക്-ടോക് വീഡിയോസും, കല്യാണിയുടെ ഡാന്‍സ് വീഡിയോസും സമൂഹ മാധ്യമങ്ങളില്‍ ഒരുപാട് തവണ വൈറലായിട്ടുണ്ട്.

ഇപ്പോഴിതാ കല്യാണിയുടെ ഏറ്റവും പുതിയ ഫോട്ടോസാണ് വൈറലായി മാറിയിരിക്കുന്നത്.നിങ്ങളുടെ സ്വപ്നങ്ങൾക്കായി ജ്വലിക്കുക എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. എലഗൻ്റ് ബോൾഡ് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഈ ലുക്കിനായി കല്യാണിയുടെ മേക്കപ്പ് ചെയ്തിരിക്കുന്നത് സജിത്ത് ആൻ്റ് സുജിത്താണ്.

സാറ്റിൻ ഗോൾഡൻ മെറ്റീരിയലിലുള്ള വസ്ത്രമാണ് കല്യാണി അണിഞ്ഞിരിക്കുന്നത്. സൈഡ് സ്ലിറ്റോടുകൂടിയ ഗൗണിനെ അനുസ്മരിപ്പിക്കുന്ന ഡ്രസിന് ഒരു ഷോർട്ട് സ്ലീവ് മാത്രമേ നൽകിയിട്ടുള്ളൂ. ഡ്രസിനിണങ്ങുന്ന തരത്തിലുള്ള യാതൊരു വിധ അക്സസറീസും അണിഞ്ഞിട്ടില്ല.മേക്കപ്പിനാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്. കട്ടിയുള്ള പുരികങ്ങളും ഗോൾഡ് ഐ ഷാഡോയും നൽകിയിരിക്കുന്നു. കവിളുകൾക്കായി ലൈറ്റ് ബ്ലഷും, ചുണ്ടുകൾക്കായി ന്യൂഡ് ലിപ്സ്റ്റിക് ഷെയ്ഡുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഹൈ ബൺ രീതിയിലാണ് മുടി സ്റ്റൈൽ ചെയ്തിരിക്കുന്നത്.