മിമിക്രിയിലൂടെ അരങ്ങത്തെത്തി, തുടർന്ന് മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ കലാകാരനാണ് കലാഭവൻ പ്രജോദ്. ആദ്യകാലം തൊട്ടുതന്നെ അഭിനയ രംഗത്തേക്ക് എത്തിയ ഇദ്ദേഹം തുടർന്ന് നായകഥാപാത്രവും സഹനടനായും തിളങ്ങുകയായിരുന്നു.
ഇരുപത്തി മൂന്നാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഭാര്യയ്ക്ക് ആശംസകൾ അറിയിച്ച് പ്രജോദ് പങ്കിട്ട ഫോട്ടോ ശ്രദ്ധേയമാകുന്നു. ’23 വർഷത്തെ ഒന്നിച്ചുള്ള ജീവിതം’ എന്ന ക്യാപ്ഷനോടെ ഭാര്യയെ ചേർത്തുപിടിച്ച് നിൽക്കുന്ന ഫോട്ടോ ആണ് പ്രജോദ് പങ്കുവച്ചത്. മിഥുൻ രമേശ്, ബീന ആന്റണി, രമേഷ് പിഷാരടി, ഉമ നായർ, പ്രശാന്ത് അലക്സ്, യദു തുടങ്ങി നിരവദി സെലിബ്രിറ്റികളും പ്രജോദിനും ഭാര്യയ്ക്കും ആശംസകൾ അറിയിച്ചുകൊണ്ട് കമന്റ് ബോക്സിൽ എത്തിയിട്ടുണ്ട്.
ഏറ്റുമാനൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഭാര്യ ലക്ഷ്മിയെ ആദ്യമായി കണ്ടത്. പിന്നീട് കാണാനുള്ള അവസരങ്ങൾ പലപ്പോഴായി ഉണ്ടാക്കി. ഒരു ഏഴ് മാസത്തിന് ശേഷമാണ് പ്രണയം പ്രപ്പോസ് ചെയ്തത്. ‘എനിക്ക് അമ്മയോട് ഒന്ന് ചോദിക്കണം’ എന്നായിരുന്നു അപ്പോൾ ലക്ഷ്മിയുടെ പ്രതികരണം. അത് പ്രണയിക്കാനുള്ള അനുവാദം വാങ്ങാനായിരുന്നില്ല, വിവാഹത്തിനുള്ള അനുവാദം വാങ്ങാനായിരുന്നു എന്ന് പ്രജോദ് പറഞ്ഞു.
എൻഎസ്എസ് സ്കൂളിലെ മലയാളം അധ്യാപികയാണ് പ്രജോദിന്റെ ഭാര്യ ലക്ഷ്മി. മൂന്ന് മക്കളാണ് ദമ്പതികൾക്ക്. മൂത്ത മകൻ വിദേശത്ത് പഠിക്കുകയാണ്. പിന്നെയുള്ളത് രണ്ട് പെൺകുട്ടികളാണ്. മഴവിൽ മനോരമയുടെ ഒരു ഷോയിൽ കുടുംബത്തോടൊപ്പം പ്രജോദ് എത്തിയത് ശ്രദ്ധേയമായിരുന്നു.