കുഞ്ഞുങ്ങളുടെ സ്നേഹം മനസിലാവുന്നത് വയ്യാതെ കിടക്കുമ്പോൾ ആണ്, മകൾ എനിക്ക് ചായയും ചോറുമൊക്കെ കൊണ്ടുത്തരും, അച്ഛനെ സ്നേഹിക്കുന്നത് എപ്പോഴും പെൺകുട്ടികൾ ആയിരിക്കും, മകളെക്കുറിച്ച് മണി പറഞ്ഞത്

അഭിനയവും പാട്ടും സ്വതസിദ്ധമായ ചിരിയുമൊക്കെയായി ആരാധകരുടെ ഹൃദയത്തിൽ ഇടംപിടിച്ച കലാഭവൻ മണിയുടെ മരണം മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. താൻ ജനിച്ച് വളർന്ന സാഹചര്യത്തെക്കുറിച്ചും കലാരംഗത്തേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. പാട്ടുകളിലെല്ലാം ഇതേക്കുറിച്ച് സൂചിപ്പിക്കാറുമുണ്ടായിരുന്നു. സ്വപ്നം കണ്ടതിനും അപ്പുറത്ത് സഞ്ചരിക്കാൻ കഴിഞ്ഞിരുന്നു അദ്ദേഹത്തിന്. എന്നും തനിക്കൊപ്പമുള്ള ആരാധകരോട് പ്രത്യേകമായൊരു സ്നേഹമുണ്ടായിരുന്നു അദ്ദേഹത്തിന്.

ഇപ്പോളിതാ തന്റെ ജീവിതത്തിലെ വളരെ കാലമായുള്ള ഒരു ആഗ്രഹത്തെ കുറിച്ച് കലാഭവൻ മണി സംസാരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത്. എനിക്ക് കുക്ക് ചെയ്യാൻ ഭയങ്കര ഇഷ്ടമാണ്. എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് ചാലക്കുടിയിൽ കലാഭവൻ മണിയുടെ പേരിൽ ഒരു തട്ടുകട. കലാഭവൻ മണി തട്ട് എന്നാണ് ഞാൻ ഉദ്ദേശിക്കുന്നത്. കടയുടെ പേര് തന്നെ നാടൻപാട്ടും നാടൻ തട്ടും എന്നയിരിക്കണം. അവിടെ എവിടേലും ആ പേരിൽ അങ്ങിനെയൊരെണ്ണം കണ്ടാൽ കയറരുത് കേട്ടോ. എന്റെ ഫുൾ ഫോട്ടോയൊക്കെ വച്ചിട്ട് ഒരു തട്ടുകട ആണ് ഞാൻ ഉദ്ദേശിക്കുന്നത്.

അത് ചിലപ്പോൾ ഒരു ബേസിൽ ആയിരിക്കും. എന്റെ വലിയ ഒരു ആഗ്രഹമാണ് അത്. രാവിലെ തന്നെ നല്ല കുത്തരിയുടെ കഞ്ഞിയും നല്ല മത്തിക്കറിയും മുള്ളൻ വറുത്തതും ഒക്കെ കൊടുക്കണം. വെജിറ്റേറിയൻ ആണെങ്കിൽ നല്ല പാല് പിഴിഞ്ഞ കറി വെക്കണം. മാങ്ങയൊക്കെ ഇട്ട കറിയൊക്കെ വേണം. കൂടുതൽ കാശൊന്നും വേണ്ടാ. കുറച്ച് കോൺഡിറ്റി സാധനം കൊടുത്താലും മതി, എന്നാലും ക്യാഷ് കൂടുതൽ വാങ്ങേണ്ട.

എല്ലാവരും കഴിച്ച് പോകുമ്പോൾ ഒരു സംതൃപ്തി ഉണ്ടാകണം. മണിയുടെ നാടൻ പാട്ടുകൾ മാത്രമേ അവിടെയുണ്ടാവുള്ളു. ഞാൻ ആയിരിക്കില്ല പാടുന്നത്. വേറെ സിനിമ പാട്ടുകൾ ഒന്നുമില്ലാതെ എന്റെ നാടൻപാട്ടുകൾ മാത്രം പാടാൻ അവിടെയൊരാൾ ഉണ്ടാവും.

വെറുതെ സിഡിയിൽ ട്രാക്ക് ഇട്ടിട്ട് ആയിരിക്കും പാട്ട് പാടുന്നത്. എനിക്ക് നിൽക്കണം എന്നാഗ്രഹം ഉണ്ട്. പക്ഷെ എനിക്ക് സമയം കിട്ടില്ല. എന്റെ വീട്ടിൽ തന്നെ ഞാൻ ഞായറാഴ്ച ദിവസങ്ങളിൽ ആണ് പോകുന്നത്. എന്റെ മോൾ കുഞ്ഞായിരിക്കുമ്പോൾ ഞാൻ ഞായറാഴ്ച ദിവസം വീട്ടിലേക്ക് ചെല്ലുമ്പോൾ കയ്യിൽ ഒരു പൊതി ഇറച്ചി ഉണ്ടാവും. അവൾ വിചാരിച്ചിരുന്നത് അവിടെ ഇറച്ചി സപ്ലൈ ചെയ്യുന്ന ആളാണ് എന്നാണ്.

വലുതായപ്പോൾ എന്റെ മോൾ അവളുടെ അമ്മയോട് പറഞ്ഞത് ദേ ഇറച്ചിക്കാരൻ വന്നു എന്നാണ്. എനിക്ക് ചിരി വന്നു. ഞാൻ അവളെ കലാകാരി ആക്കാനോ മിമിക്രി പഠിപ്പിക്കാനോ നോക്കിയിട്ടില്ല. നമുക്ക് വയ്യാതെ കിടക്കുമ്പോൾ ആണ് കുഞ്ഞുങ്ങളുടെ സ്നേഹം മനസിലാവുന്നത്. അവൾ എനിക്ക് ചായയും ചോറുമൊക്കെ കൊണ്ടുത്തരും. അച്ഛനെ സ്നേഹിക്കുന്നത് എപ്പോഴും പെൺകുട്ടികൾ ആയിരിക്കും” കലാഭവൻ മണി പറയുന്നു.