അക്കൗണ്ടിലെ പണമെല്ലാം തീര്‍ന്നു, മുഴുപട്ടിണിയില്‍, മകളുടെ പേരില്‍ പിരിച്ച പണം തരുന്നില്ലെന്ന് പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി

കേരളത്തെ ഒന്നടങ്കം നടുക്കിയ കൊലപാതകങ്ങളില്‍ ഒന്നായിരുന്നു പെരുമ്പാവൂരിലെ ജിഷ എന്ന പെണ്‍കുട്ടിയുടെ കൊലപാതകം. അന്യസംസ്ഥാന തൊഴിലാളിയാണ് ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയത്.

മകളുടെ വിയോഗത്തില്‍ തകര്‍ന്നുപോയ ജിഷയുടെ അമ്മ രാജേശ്വരിക്ക് ലോകമെങ്ങും തണലായി നിന്ന് സഹായങ്ങള്‍ നല്‍കിയിരുന്നു. ഇതിന് ശേഷം ഇവരുടെ ജീവിതരീതിയെല്ലാം മാറിയിരുന്നു.

പലപ്പോഴും രാജേശ്വരി മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി. കൈയ്യില്‍ പണം നിറഞ്ഞതോടെ രാജേശ്വരി ആഡംബര ജീവിതത്തിലേക്ക് തിരിഞ്ഞു. സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ രൂക്ഷവിമര്‍ശനം ഇവര്‍ക്കെതിരെ ഉയര്‍ന്നിരുന്നു.

ഇപ്പോഴിതാ വീണ്ടും മാധ്യമങ്ങളില്‍ നിറയുകയാണ് രാജേശ്വരി. പുതിയ പരാതിയുമായാണ് രാജേശ്വരി രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഇപ്പോഴുള്ള അവസ്ഥ വളരെ മോശമാണെന്നും മകളുടെ പേരില്‍ പിരിച്ചെടുത്ത പണം തനിക്ക് തരുന്നില്ലെന്നും രാജേശ്വരി ആരോപിക്കുന്നു.

തനിക്ക് വര്‍ഷങ്ങളോളമായി ജോലിയില്ല. വീട്ടുജോലി ചെയ്തും ഹോംനഴ്‌സായിട്ടുമൊക്കെയായിരുന്നു ജീവിച്ചതെന്നും തനിക്ക് ഇപ്പോള്‍ ജോലിയില്ലെന്നും കൈയ്യില്‍ കാശില്ലെന്നും മൂത്തമഖലും ഭര്‍ത്താവും നോക്കുന്നില്ലെന്നും അക്കൗണ്ടിലുണ്ടായിരുന്ന പണമെല്ലാം തീര്‍ന്നുവെന്നും രാജേശ്വരി പറയുന്നു.

മകള്‍ കൊല്ലപ്പെട്ടതു വലിയ വാര്‍ത്തയായതോടെ രാജേശ്വരിക്കു വിവിധ കേന്ദ്രങ്ങളില്‍ നിന്നു സാമ്പത്തിക സഹായം ലഭിച്ചിരുന്നു. കലക്ടറുടെയും രാജേശ്വരിയുടെയും പേരില്‍ ജോയിന്റ് അക്കൗണ്ടും നിക്ഷേപവും ഉണ്ടായിരുന്നു. മൂത്ത മകള്‍ക്കു റവന്യു വകുപ്പില്‍ ജോലി നല്‍കി. അക്കൗണ്ടില്‍ ഉണ്ടായിരുന്ന പണമെല്ലാം തീര്‍ന്നുവെന്നും അന്നു തങ്ങളുടെ പേരില്‍ പിരിച്ച തുക പലരും തന്നില്ലെന്നും രാജേശ്വരി പരാതി പറഞ്ഞു.