മുഖത്ത് എന്തെങ്കിലും തേക്ക്, ഭക്ഷണം ഒന്നു കഴിക്കാറില്ലേയെന്ന ചോദ്യം പതിവായിരുന്നു ; ദുരനുഭവം വെളിപ്പെടുത്തി ചലച്ചിത്ര താരം ജുവൽ മേരി

ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലൂടെ മിനി സ്‌ക്രിനിൽ എത്തിയ താരമാണ് ജുവൽ മേരി. പിന്നീട് 2015ൽ പത്തേമാരി എന്ന ചിത്രത്തിലൂടെ ബിഗ്‌ സ്‌ക്രിനിലെത്തിയ താരത്തിന് ആദ്യ ചിത്രത്തിലൂടെതന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുവാൻ സാധിച്ചു. പിന്നീട് അതേവർഷം തന്നെ ഉട്ടോപിയയിലെ രാജാവ് എന്ന ചിത്രത്തിലൂടെ വീണ്ടും മമ്മുട്ടിയുടെ നായികയായി എത്തിയ താരം തുടർന്ന് ഒരേ മുഖം, ഞാൻ മേരിക്കുട്ടി, പാപ്പൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.

ഇപ്പോഴിതാ നിറത്തിന്റെ പേരിൽ നേരിടേണ്ടിവന്ന ദുരനുഭവങ്ങളെ കുറിച്ച് പറയുകയാണ് താരം. ഇന്ന് കാണുന്നതിനേ ക്കാൾ കൂടുതൽ കറുത്തിട്ടായിരുന്നു താൻ ചെറുപ്പത്തിൽ. പണ്ടൊക്കെ വീട്ടിൽ ഒതുങ്ങി കഴിയാതെ കളിച്ചു നടക്കാനായിരുന്നു തനിക്കിഷ്ട്ടം. വെയിലത്തു സൈക്കിളിൽ കറങ്ങി നടക്കുന്നതു കൊണ്ട് താൻ നന്നായിട്ടു കറുത്തിട്ടായിരുന്നു. തന്റെ അനിയത്തി വെളുത്തിട്ടായിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങളെ തമ്മിൽ പലരും താരതമ്യം ചെയ്തുകൊണ്ട് തന്നെ ആളുകൾ കളിയാക്കുമായിരുന്നെന്ന് താരം പറയുന്നു.

കൂടാതെ താൻ ചെറുപ്പത്തിൽ നന്നായി മെലിഞ്ഞിട്ടായിരുന്നു. അതിന്റെ പേരിലും താൻ കുറേ കളിയാക്കലുകൾ അനുഭവിച്ചിട്ടുണ്ട്. പലപ്പോഴും തന്റെ നിറത്തി നെയും ശരീരത്തെയും ചൊല്ലി അമ്മയ്ക്ക് ആളുകളിൽനിന്ന് കുത്തുവാക്കുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. ഇതിന്റെ മുഖത്തേക്ക് എന്തെങ്കിലും തേച്ചുകൊടുക്ക് ഇതിന് ഒന്നും തിന്നാൻ കൊടുക്കുന്നില്ലെ എന്നൊക്കെയായിരുന്നു ആളുകൾ ചോതിരിക്കാറുള്ളതെന്ന് ജുവൽ മേരി പറയുന്നു.

സിനിമാ മേഘലയിലെത്തിയപ്പോൾ അവിടെയും തനിക്ക് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. ആദ്യമൊക്ക പല ഡോക്ടർമാരും തന്റെ അടുത്ത് വന്ന് ഇതുപോലെ വെളുക്കാനുള്ള ഗ്ലുട്ടാ തൈലമൊക്കെ തരട്ടെയെന്ന് ചോദിക്കും. താൻ അതൊക്കെ വേണ്ടന്നാണ് പറയാറുള്ളത്. കാരണം തന്റെ ശരീരത്തിന്റെ ഈ കറുപ്പുനിറം തനിക്ക് ഇഷ്ടമാണെന്ന് താരം പറയുന്നു.