സാരിയിൽ കിടിലൻ ഹോട്ട് ലുക്കിൽ ഹണി റോസ്

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നായികയാണ് ഹണി റോസ്. പ്രശസ്ത സംവിധായകൻ വിനയൻ മലയാളികൾക്ക് പരിചയപ്പെടുത്തിയ ഒരു നായികയാണ് ഹണി റോസ്. വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിൽ മണിക്കുട്ടൻ്റെ നായികയായി അഭിനയിച്ചുകൊണ്ടാണ് ഹണിറോസ് സിനിമയിൽ തുടക്കം കുറിച്ചത്. നിരവധി അന്യഭാഷാ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

ആദ്യ മലയാള സിനിമയ്ക്ക് ശേഷം തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിൽ താരം അഭിനയിച്ചുവെങ്കിലും തിരികെ മലയാളത്തിലേക്ക് തന്നെ എത്തി. ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലെ അഭിനയം താരത്തിൻ്റെ സിനിമാ ജീവിതത്തിൽ ഒരു കരിയർ ബ്രേക്ക് തന്നെ ആയിരുന്നു. ഏതൊരു നടിയും ചെയ്യാൻ മടിക്കുന്ന ഒരു കഥാപാത്രമായിരുന്നു താരം ആ സിനിമയിൽ അവതരിപ്പിച്ചത്.

ആ സിനിമയ്ക്കു ശേഷം അത്തരം റോളുകൾ താരത്തെ തേടിയെത്തി. കുമ്പസാരം എന്ന ചിത്രത്തിലെ താരത്തിൻ്റെ അഭിനയം എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. ഇൻസ്റ്റഗ്രാമിൽ വലിയ രീതിയിൽ സജീവമല്ലെങ്കിലും താരം തന്നെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വ്യത്യസ്തമായ ഒരു സ്റ്റൈലിഷ് ലുക്കിൽ താരം പങ്കുവെച്ച ചിത്രങ്ങൾ ആരാധകശ്രദ്ധ നേടിയിരിക്കുകയാണ്. കനൽ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, ബിഗ് ബ്രദർ എന്നീ സിനിമകളിൽ മോഹൻലാലിനൊപ്പവും ദൈവത്തിൻറെ സ്വന്തം ക്ലീറ്റസ് എന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പവും താരത്തിന് അഭിനയിക്കാൻ സാധിച്ചു

. ജയറാം, സുരേഷ് ഗോപി, ദിലീപ് എന്നിങ്ങനെയുള്ള മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പവും, യുവ നായകന്മാർക്കൊപ്പവുംതാരത്തിന് അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. പട്ടാംപൂച്ചി, മോൺസ്റ്റർ, എൻബികെ107 എന്നീ തമിഴ് മലയാളം തെലുങ്ക് ചിത്രങ്ങളാണ് താരത്തിൻറെ റിലീസിങ്ങിന് ഒരുങ്ങുന്ന ചിത്രങ്ങൾ.