He touched where he shouldn't touch my body, couldn't take it when he was spanked; actress Vichitra's reveal goes viral.

അയാൾ എന്റെ ശരീരത്തിൽ തൊടാൻ പാടില്ലാത്ത ഇടത്ത് തൊട്ടു, കരണത്തടി കൂടിയപ്പോൾ സഹിക്കാനായില്ല, നടി വിചിത്രയുടെ വെളിപ്പെടുത്തൽ വൈറലാവുന്നു

തമിഴ് സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായിരുന്നു നടി വിചിത്ര. പോർക്കൊടി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ച വിചിത്ര ചിന്നത്തായി, തേവർ മകൻ, തലൈവാസൽ, എങ്ക ബോസ് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തയായി.

ഇതുവരെയുള്ള സിനിമാ ജീവിതത്തിനിടെ സഹനടിയായും ​ഗ്ലാമർ വേഷങ്ങളിലും വിചിത്ര തിളങ്ങിയിട്ടുണ്ട്. സിനിമകളിൽ എല്ലാം വളരെ സജീവമായിരുന്ന നടി പെട്ടന്നാണ് അഭിനയം നിർത്തിയത്. അതിന്റെ കാരണം വർഷങ്ങൾക്ക് ശേഷം വിചിത്ര വെളിപ്പെടുത്തി.

തമിഴ് ബിഗ്ഗ് ബോസ് സീസൺ 7 ലെ മത്സരാർത്ഥികളിലൊരാളായ വിചിത്ര ഷോയിലെ ഒരു ടാസ്‌കിന്റെ ഭാഗമായാണ് താൻ സിനിമ നിർത്താൻ ഇടയായ കാരണത്തെ കുറിച്ച് പൊട്ടിക്കരഞ്ഞുകൊണ്ട് വെളിപ്പെടുത്തുകയായിരുന്നു. കേരളത്തിൽ വച്ചായിരുന്നു സിനിമയുടെ ഷൂട്ടിങ്. ഒരു സ്റ്റണ്ട് സീക്വൻസ് ആണ് ചിത്രീകരിച്ചുകൊണ്ടിരിയ്ക്കുന്നത്. അൻപതിലധികം ജൂനിയർ ആർട്ടിസ്റ്റുകൾ എല്ലാം ചേരുന്ന ഒരു കലാപ രംഗമാണ് ഷൂട്ട് ചെയ്തുകൊണ്ടിരുന്നത്. ഒരു ഗ്രാമത്തിൽ നടക്കുന്ന കലാപമാണ്, അപ്പോൾ ആ കലാപത്തിൽ ഗ്രാമവാസികൾ എല്ലാം ചുറ്റിലും പായുന്നതാണ് സീൻ. ഞാനും അങ്ങനെ ഓടുന്ന ഗ്രാമവാസികളിൽ ഒരാളാണ്.

അതിനിടയിലാണ് ജൂനിയർ ആർട്ടിസ്റ്റ് ആയിട്ടുള്ള ഒരാൾ ശരീരത്തിൽ തൊടാൻ പാടില്ലാത്ത ഇടത്ത് തൊട്ടത്. ആദ്യം തൊട്ടപ്പോൾ, പലരും പല വഴി ഓടൂന്ന സീനല്ലേ, അറിയാതെയാവും എന്ന് കരുതി ഞാൻ കാര്യമാക്കി എടുത്തില്ല. രണ്ടാമതും അതാവർത്തിച്ചു. മൂന്നാമത്തെ തവണയും തൊട്ടപ്പോൾ കൈയ്യോടെ അയാളെ പിടികൂടി സ്റ്റണ്ട് മാസ്റ്ററുടെ അടുത്തു പോയി. എന്നെ ഇയാൾ ശരീരികമായി ഉപദ്രവിച്ചെന്ന് പരാതി പറഞ്ഞപ്പോൾ, എന്താണെന്നും ഏതാണെന്നും ചോദിക്കാതെ സ്റ്റണ്ട് മാസ്റ്റർ എന്റെ കരണത്തടിച്ചു.

എന്തിനാണ് എന്നെ തല്ലിയത് എന്ന് എനിക്ക് മനസ്സിലായില്ല. ഞാൻ ഒരുപാട് കരഞ്ഞു. ലൊക്കേഷനിൽ വച്ച് എനിക്കുണ്ടായ മോശമായ അനുഭവം കണ്ട് സിനിമയുടെ സംവിധായകനോ നടനോ ഒന്നും തന്നെ പ്രതികരിച്ചില്ല. പിന്നീട് ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിൽ ത്രി സ്റ്റാർ അപ്‌ഗ്രേഡിങ് നടന്നിരുന്നു. അതിന്റെ ഭാഗമായി പാർട്ടി നടന്നിരുന്നു. അപ്പോഴാണ് ഞാൻ സിനിമയിലെ നായകനെ കാണുന്നത്. നിങ്ങൾ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ടോ എന്ന് എന്നോട് ചോദിച്ചു.