കേരളത്തിലാണെങ്കിലും ഇന്ത്യയിലാണെങ്കിലും അഹന്തക്കും ദാർഷ്ടൃത്തിനും തലക്കേറ്റ അടിയാണ് ഈ ജനവിധിയെന്ന് നടൻ ഹരീഷ് പേരടി. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് ഹരീഷ് പേരടിയുടെ സോഷ്യൽ മീഡിയയിലൂടെയുള്ള വിമർശനം.
കുറിപ്പിങ്ങനെ
കേരളത്തിലാണെങ്കിലും ഇന്ത്യയിലാണെങ്കിലും അഹന്തക്കും ദാർഷ്ടൃത്തിനും തലക്കേറ്റ അടിയാണ് ഈ ജനവിധി. ജനങ്ങൾതന്നെ രാജാക്കൻമാർ.. ജനാധിപത്യം തിളങ്ങുന്നു
അതേ സമയം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോൾ ആഘോഷ തിമിർപ്പിൽ ഡൽഹി. ഡൽഹിയിലെ ബിജെപി പാർട്ടി ആസ്ഥാനത്തിന് പുറത്ത് വലിയ ആഘോഷങ്ങളാണ് നടക്കുന്നത്. നഗരത്തിലുടനീളം മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ബിജെപി പ്രവർത്തകർ ആഘോഷിക്കുകയാണ്. മൂന്നാം തവണയും പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലെത്തുമെന്ന ശുഭപ്രതീക്ഷയിലാണ് ബിജെപി. 293 സീറ്റുകൾ നേടി അധികാരം നിലനിർത്താനൊരുങ്ങുകയാണ് എൻഡിഎ സഖ്യം.
രാഷ്ട്രീയ കൗതുകങ്ങളുടെ കൈപിടിച്ചാണ് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പു ഫലം കേരളത്തിനു മുന്നിലെത്തുന്നത്. പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ കേളത്തിനു ലഭിച്ചത് മൂന്നു പുതുമുഖ എംപിമാരെ. സുരേഷ് ഗോപി (തൃശൂർ), ഷാഫി പറമ്പിൽ(വടകര), കെ.രാധാകൃഷ്ണൻ (ആലത്തൂർ) എന്നിവരാണ് ആദ്യമായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ. മത്സരിച്ച 19 സിറ്റിങ് എംപിമാരിൽ 15 പേരും വിജയിച്ചപ്പോൾ നാല് പേർ പരാജയമറിഞ്ഞു.