മലയാളികളുടെ ഏറ്റവും ഇഷ്ടപ്പെട്ട നടന്മാരില് ഒരാളാണ് ഗിന്നസ് പക്രു എന്ന അജയ് കുമാര്‍. പരിമിതികള്‍ നേട്ടങ്ങളാക്കി മാറ്റി മലയാള സിനിമാ ലോകത്ത് ഏറെ കാലമായി താരം തിളങ്ങി നില്‍ക്കുകയാണ്. ഇപ്പോഴിതാ ഭാര്യ ഗായത്രിയുടെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് കൊണ്ട് പക്രു പങ്കുവച്ച പോസ്റ്റാണ് വൈറലായി മാറിയിരിക്കുന്നത്. ഭാര്യയ്ക്ക് ഒപ്പമുള്ള ഫോട്ടോയാണ് പക്രു പോസ്റ്റ് ചെയ്തത്. “ബർത്ത് ഡേ ഗേളിന് ഒപ്പം.. ജന്മദിനാശംസകൾ..”, ഫോട്ടോയ്ക്ക് ഒപ്പം പക്രു ആശംസിച്ചു. മകൾ ദീപ്ത കീർത്തിയും അമ്മയ്ക്ക് ജന്മദിനം ആശംസിച്ചിട്ടുണ്ട്.
2006 മാർച്ചിലാണ് ഗായത്രി മോഹനെ ഗിന്നസ് പക്രു വിവാഹം ചെയ്തത്. 1984 ൽ പ്രദർശനത്തിനെത്തിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ആദ്യമായി കടന്നു വരുന്നത്. വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്. നിരവധി ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന ഗിന്നസ് റെക്കോർഡ് ഗിന്നസ് പക്രുവിന്റെ പേരിലുണ്ട്. അത്ഭുതദ്വീപ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷമാണ് അജയ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 35 വര്‍ഷത്തിലേറെയായി സിനിമയിലും സ്റ്റേജ് ഷോകളിലുമൊക്കെയായി സജീവമാണ് പക്രു. 2013ല്‍ പുറത്തിറങ്ങിയ കുട്ടീം കോലും സംവിധാനം ചെയ്ത പക്രുവിനെ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ് നേടി കൊടുത്തിരുന്നു.