വീണ്ടും വീണ്ടും ഇങ്ങനെ ചിത്രങ്ങള്‍ കാട്ടി മനം മയക്കാതെ !!! കിടിലന്‍ ലുക്കില്‍ അനിഘ

ജയറാം മംമ്ത എന്നിവര്‍ കേന്ദ്രകഥാപാത്രത്തിലെത്തിയ കഥ തുടരുന്നു എന്ന സിനിമയിലെ ലയക്കുട്ടി എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നടിയാണ് അനിഘ . മലയാളത്തില്‍ ബാലതാരമായി എത്തിയ അനിഘ പിന്നീട് തമിഴിലേക്കും ചുവടുവച്ചു. ലോക് ഡൗണ്‍ കാലത്തെ വേറിട്ടതും മോഡേണുമായ ഫോട്ടോ ഷൂട്ടിലൂടെ താരം ബാലതാരം എന്ന പേര് മാറ്റിയിരിക്കുകയാണ്.സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ചിത്രത്തില്‍ വളരെ സുന്ദരിയായാണ് താരം തിളങ്ങിയിരിക്കുന്നത്.

അടുത്തിടെ ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സൗന്ദര്യരഹസ്യത്തെക്കുറിച്ച് താരം മനസ് തുറന്നിരുന്നു. കോഴിക്കോട് ദേവഗിരി സിഎംെഎ പബ്ലിക് സ്‌കൂളില്‍ 11ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അനിഘ. തന്റെ സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും അധികം ശ്രദ്ധ ചെലുത്തുന്നത് അമ്മയാണെന്നും താരം പറഞ്ഞിരുന്നു. ഫോട്ടോ ഷൂട്ടുകള്‍ ഏറെ ചെയ്യുന്നതിനാല്‍ നിലവാരമുള്ള മേക്കപ് പ്രോഡക്റ്റുകള്‍ മാത്രമേ ഉപയോഗിക്കാറുള്ളൂ എന്നും ഫോട്ടോ ഷൂട്ടുകളിലും ഷൂട്ടുകളിലും മാത്രമേ ഹെവി മേക്കപ് ഉപയോഗിക്കാന്‍ താത്പര്യമുള്ളു എന്നും താരം മനസ് തുറന്നു.

സൗന്ദര്യത്തിനു വേണ്ടി പച്ചക്കറികളും ഇലക്കറികള്‍, ചീരയിലയും മുരിങ്ങയിലയുമൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തും. , മുട്ടയും തൈര് കുടിക്കാനും . ബദാമും ഡ്രൈ ഫ്രൂട്ട്‌സും കഴിക്കാന്‍ അമ്മ നിര്‍ബന്ധിക്കും, ഈ ഡയറ്റ് ചാര്‍ട്ടാണ് മിക്കപ്പോഴും പിന്തുടരാറ് എന്നും ചോറ് കഴിക്കുന്നതിന്റെ അളവു കുറച്ച് പച്ചക്കറികള്‍, തോരനൊക്കെ കൂടുതല്‍ കഴിക്കുമെന്നും ശരീരം ഹെല്‍ത്തിയായിരിക്കാന്‍ ഇതൊക്കെ നിര്‍ബന്ധമാണെന്നും താരം അഭിമുഖത്തിലൂടെ പറഞ്ഞിരുന്നു. ഈ കോവിഡ് കാലത്ത് നിരവധി ഫോട്ടോഷൂട്ടുകളായിരുന്നു താരം പങ്കുവച്ചിരുന്നത്.