മീര ജാസ്മിനോടൊപ്പം ​ഗോപി സുന്ദർ, നീ വീണ്ടും കെട്ടിയോ എന്ന് കമന്റ്, അതേ നാണയത്തിൽ തിരിച്ചടി നൽകി സം​ഗീത സംവിധായകൻ

സമീപ കാലത്ത് പലപ്പോഴും സോഷ്യൽ മീഡിയ വാളുകളിൽ നിറയുന്ന ആളാണ് സം​ഗീത സംവിധായകൻ ​ഗോപി സുന്ദർ. ഇദ്ദേഹത്തിന്റെ വ്യക്തിപരമായ ജീവിതവുമായി ബന്ധപ്പെട്ടുള്ളതവയാണ് ഏറെയും. ​ഗായിക അമൃത സുരേഷുമായുള്ള വിവാഹവും തുടർന്നുള്ള കാര്യങ്ങളുമാണ് ​ഗോപി സുന്ദറിനെതിരെ അടുത്ത കാലത്ത് വിമർശനങ്ങൾ ഉയരാൻ കാരണം.

ഇതിനിടെ ആയിരുന്നു ആർട്ടിസ്റ്റ് ആയ പ്രിയ നായർക്ക്(മയോനി) ഒപ്പമുള്ള ​ഗോപിയുടെ ഫോട്ടോകൾ പുറത്തുവന്നത്. ഇതും വിമർശനങ്ങൾക്കും ട്രോളുകൾക്കും ഇടയാക്കി. “പാലും പഴവും എന്ന ചിത്രത്തിലെ ഒരു പാട്ടും ബിജിഎമ്മും പൂർത്തിയാക്കി. പ്രിയ സംവിധായകൻ വി കെ പ്രകാശിനും നമ്മുടെ സ്വന്തം മീരാ ജാസ്മിനുമൊപ്പം കൈകോർത്തതിൽ സന്തോഷം..”, എന്ന ക്യാപ്ഷനോടെ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇതിൽ മീര ജാസ്മിൻ ഒപ്പമുള്ള സിംഗിൾ ഫോട്ടോയും ഗോപി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് കണ്ടിട്ട് നീ കെട്ടിയ മലരേ എന്നൊരാൾ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരുന്നു.

ഇയാൾക്ക് ഉള്ള മറുപടി അതെ ഭാഷയിൽ തന്നെ ഗോപി കൊടുത്തിട്ടുമുണ്ട്. “ഇല്ലടാ പൂറമലരെ” എന്നായിരുന്നു ഗോപിയുടെ മറുപടി.