എന്നും കൂടെയുണ്ടായതിന് നന്ദി, ഗോപി സുന്ദറിന് താരാ നായരുടെ പിറന്നാൾ സമ്മാനവും ആശംസയും, ഓരോ ജന്മദിനത്തിനും ഓരോരോ കാമുകിമാർ, പുത്തിൻ കാമുകിയെ തിരഞ്ഞ് സോഷ്യൽ മീഡിയ

ഗോപി സുന്ദറിന് പിറന്നാൾ. നിറയെ സൗഹൃദങ്ങളും അതുപോലെ പ്രണയങ്ങളും ഉണ്ടായ വ്യക്തിയാണ് ഗോപി.ഈ ജന്മദിനത്തിന് ഗോപിക്ക് സ്‌പെഷൽ സമ്മാനവുമായി വരികയാണ് കൂട്ടുകാരി താര നായർ. ‘എന്നും കൂടെയുണ്ടായതിന് നന്ദി’ എന്ന വാചകം ഡിസ്പ്ളേ ചെയ്ത ഗിഫ്റ്റ് ഹാംപർ ആണ് സമ്മാനം

ഗോപിക്കൊപ്പം നിൽക്കുന്ന ഒരു ചിത്രം കൂടിയുണ്ട് ആ വാചകത്തിനൊപ്പം. ഗിഫ്റ്റ് ഹാമ്പറിനുള്ളിൽ ചെറിയ കണ്ണാടി കൂടുകളിൽ അണ്ടിപ്പരിപ്പും ബദാമും കാണാം. ഈ സമ്മാനം തയാർ ചെയ്ത സ്ഥാപനം ഗോപിയെയും താരയെയും ടാഗ് ചെയ്തുള്ള പോസ്റ്റുമായി ഇൻസ്റ്റഗ്രാമിൽ വന്നു. താരയും കലാലോകവുമായി ബന്ധമുള്ളയാളാണ്. പ്രൊഫൈലിൽ മുൻ മിസിസ് കേരള ഫൈനലിസ്റ്റ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മിസ് കേരള ഫാഷൻ ആൻഡ് ഫിറ്റ്നസിന്റെ പ്രൊജക്റ്റ് ഹെഡ് കൂടിയാണ് താര. പ്രൊഫൈലിൽ താരയുടെ നിരവധി ഫോട്ടോഷൂട്ടുകൾ കാണാം

പോയവർഷം മയോനി എന്ന ഇൻസ്റ്റഗ്രാം പ്രൊഫൈൽ ഉടമയായ പ്രിയ നായർ ഗോപി സുന്ദറിന് ജന്മദിനം ആശംസിച്ച ചിത്രവും പോസ്റ്റും ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. അന്ന് ഗായിക അമൃത സുരേഷുമായുള്ള ഗോപിയുടെ പ്രണയം അവസാനിച്ചതും അതോടടുത്ത നാളുകളിലായിരുന്നു

ഗോപി ഗായിക അഭയ ഹിരണ്മയിയുമായി വർഷങ്ങൾ നീണ്ട ലിവിങ് ടുഗെദർ ബന്ധം നയിച്ചിരുന്നു. ആ ബന്ധത്തിന് ശേഷം ഗോപിയും അമൃതാ സുരേഷും തമ്മിലെ പ്രണയം ആരംഭിക്കുകയായിരുന്നു. ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് അവർ പ്രണയം വെളിപ്പെടുത്തിയത്