ഹോട്ടലിൽ പാത്രങ്ങൾ കഴുകും, രാത്രിയിൽ കോൾ സെന്ററിൽ ജോലി: മിസ് ഇന്ത്യ വേദിയിൽ തിളങ്ങിയ സുന്ദരി

ഫെമിന മിസ് ഇന്ത്യ 2020ൽ വിജയിയായി ആരാധകരുടെ ഹൃദയം കീഴടക്കിയ  തെലങ്കാനയിൽ നിന്നുള്ള എഞ്ചിനീയറായ മാനസ വാരണാസിയുടെ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.ഹരിയാനയിൽ നിന്നുള്ള മാനിക ഷിയോകന്ദ് ഫെമിന മിസ് ഗ്രാൻഡ് ഇന്ത്യ 2020 ആയി തിരഞ്ഞെടുക്കപ്പെട്ടു . ഉത്തർ പ്രദേശിൽ നിന്നുള്ള മന്യ സിംഗ് മത്സരത്തിന്റെ റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെടുകയു ചെയ്തു.

പക്ഷേ വാർത്തകളിൽ ഏറ്റവും അധികം നിറഞ്ഞുനിന്നത് മന്യ സിങ്ങാണ്. അതിന്  കാരണവും താരം തന്നെ വെളിപ്പെടുത്തുകയാണ്. ആദ്യ രണ്ടു കിരീടങ്ങളെക്കാൾ തിളക്കവും, ദേശിയ തലത്തിൽ അംഗീകരിക്കപ്പെട്ട ഈ നിലയിലേക്ക് എത്താൻ ഒരു സാധാരണക്കാരനായ ഓട്ടോറിക്ഷ ഡ്രൈവറുടെ മകൾക്ക് സാധിച്ചതാണ് വാർത്തകളിൽ ഇടം പിടിക്കാൻ ഉള്ള കാരണം. നിശ്ചയദാർഢ്യത്തിന്റെ കരുത്താണ് ഈ വിജയം എന്നാണ് സോഷ്യൽ മീഡിയ കുറിക്കുന്നത്.

കുശിനഗറിൽ ആണ് താരം ജനിച്ചത്. വളരെ ദാരിദ്ര്യം നിറഞ്ഞ ജീവിത സാഹചര്യത്തിൽ ആയിരുന്നു വളർന്നതും പഠിച്ചതും എല്ലാം . ഭക്ഷണമോ ഉറക്കമോ ഇല്ലാതെ രാത്രികൾ ചിലവഴിക്കേണ്ടി വന്നിട്ടുണ്ടെന്നും താരം പറയുന്നു. പഠനം കഴിഞ്ഞശേഷം വൈകുന്നേരങ്ങളിൽ ഹോട്ടലിൽ പാത്രം കഴുകാൻ ജോലിക്ക് പോയിരുന്നു  എന്നും രാത്രികാലങ്ങളിൽ കോൾ സെൻട്രലിൽ പണിയെടുത്തിരുന്നു എന്നും അങ്ങനെയാണ് കരിയർ ഉയർത്തിയ തെന്നും  താരം അഭിമുഖത്തിലൂടെ പറയുന്നു