ടിനിടോമിനെ മുഖ്യാതിഥിയായി പ്രത്യേകിച്ച് സ്‌കൂളുകളില്‍ ക്ഷണിക്കരുത് !!! കുറിപ്പ്

മിമിക്രി ലോകത്തും സിനിമ ലോകത്തും ഒരുപോലെ തിളങ്ങിയ താരമാണ് ടിനി ടോം. മലയാള സിനിമയില്‍ നിരവധി താരങ്ങള്‍ മിമിക്രി ലോകത്ത് നിന്ന് വന്നിട്ടുണ്ട്. അവരില്‍ വളരെ ചുരുങ്ങിയ സമയംകൊണ്ട് ശ്രദ്ധനേടിയവരുടെ കൂട്ടത്തിലാണ് ടിനിയും ഉള്‍പ്പെടുന്നത്. രസകരമായ കൗണ്ടറുകളിലൂടെ ആരാധകരെ കൈയ്യിലെടുക്കുന്ന താരം സ്റ്റേജ് ഷോകളിലും സജീവമാണ്.

ഇപ്പോഴിതാ നിര്‍മാതാവും സംവിധായകനുമായി ജോളി ജോസഫ് ടിനിയെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുകയാണ്. ടിനിയുടെ വാക്കുകള്‍ കേട്ട് മകള്‍ഉന്നത വിദ്യാഭ്യാസം നേടിയെന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. കാക്കനാടിലുള്ള ഭാവന്‍സ് ആദര്‍ശ വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിനിയായിരുന്ന ജോളിയുടെ മകള്‍ രേഷ്മക്കു നടന്‍ ടിനിടോം സമ്മാനദാനം നല്‍കുന്ന ചിത്രവും പോസ്റ്റില്‍ പങ്കുവച്ചിട്ടുണ്ട്

കുറിപ്പ് വായിക്കാം:

പ്രശസ്ത നടന്‍ ടിനിടോമിനെ മുഖ്യാതിഥിയായി ക്ഷണിക്കരുത് …!

കാക്കനാടിലുള്ള ഭാവന്‍സ് ആദര്‍ശ വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിനിയായിരുന്ന എന്റെ മൂന്നാമത്തെ മകള്‍ രേഷ്മക്കു നടന്‍ ടിനിടോം ” Best Student ” സമ്മാനം കൊടുക്കുന്നതാണ് ഫോട്ടോ …! അന്നവള്‍ക്കു അദ്ദേഹം പറഞ്ഞു കൊടുത്ത ഏറ്റവും വലിയ ഉപദേശം നന്നായി പഠിക്കണം എന്നായിരുന്നത്രെ ..ഉപദേശം അക്ഷരം പ്രതി അനുസരിച്ച എന്റെ മോള് ഇപ്പോള്‍ അയര്‍ലണ്ടിലെ ഡബ്ലിനില്‍ എംഫില്‍ ചെയ്യുകയാണ് …! ഈ മനുഷ്യന്‍ കാരണം എന്തുമാത്രം അലച്ചിലും പണച്ചിലവുണ്ടെന്നറിയാമോ ? എന്റെ പടങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ടന്നത് വാസ്തവം തന്നെ , പക്ഷെ ടിനിടോമിനെ മുഖ്യാതിഥിയായി പ്രത്യേകിച്ച് സ്‌കൂളുകളില്‍ ക്ഷണിക്കരുത് … അദ്ദേഹം വരും , ചിരിക്കും , ചിരിപ്പിക്കും , ചിന്തിപ്പിക്കും, ഉപദേശിക്കും ….പിന്നെ പിള്ളാര് പഠിക്കും , മാതാപിതാക്കളായ നമ്മുക്ക് പണീം കിട്ടും ,തീര്‍ച്ച