ബാലതാരമായി സിനിമയിൽ വന്ന് നായികയായി മാറിയ താരമാണ് എസ്തർ അനിൽ. താരം പങ്കുവെക്കാറുള്ള ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് ഒരേസമയം നിരവധി ആരാധകരും വിമർശകരും ഉണ്ട്. സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമായ താരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം ആരാധകരുമായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്.
താരം പങ്കുവെച്ച പുത്തൻ പുതിയ ചിത്രമാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. കളർഫുൾ ഷർട്ടും വൈറ്റ് പാന്റും ധരിച്ച് കിടിലൻ ട്രെൻഡി ലുക്കിൽ എത്തിയിരിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. 2010 ൽ പുറത്തിറങ്ങിയ നല്ലവൻ എന്ന മലയാള ചിത്രത്തിലൂടെയാണ് താരം ബാലതാരമായി തൻറെ സിനിമയിലേക്കുള്ള അരങ്ങേറ്റം കുറിച്ചത്. ശേഷം മലയാളത്തിലും തമിഴിലും തെലുങ്കിലും ആയി നിരവധി ചിത്രങ്ങൾ താരം അഭിനയിച്ചു.
ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന സിനിമയിൽ മോഹൻലാലിന്റെ മകളായി താരം അഭിനയിച്ചു. സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ പ്രേക്ഷക സ്വീകാര്യത നേടി. നല്ലവൻ, ഒരുനാൾ വരും, സകുടുംബം ശ്യാമള, കോക്ക് ടെയിൽ, ഡോക്ടർ ലവ്, ദി മെട്രോ, വയലിൻ, മല്ലൂസിംഗ്, ഞാനും എൻറെ ഫാമിലിയും, ദൃശ്യം, ജാക്ക് ആൻഡ് ജിൽ എന്നിങ്ങനെ നിരവധി ചിത്രങ്ങളിലാണ് താരം ഇതിനോടകം അഭിനയിച്ചത്. ദൃശ്യത്തിൻ്റെ തമിഴ് പതിപ്പായ പാപനാസത്തിലും താരം തന്നെയാണ് അഭിനയിച്ചത്.
ദൃശ്യത്തിന്റെയും അതിൻറെ തമിഴ് പതിപ്പായ പാപനാശത്തിന്റെയും തരത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. ഈ ചെറു പ്രായത്തിൽ തന്നെ എസ്തർ നടത്തിയിട്ടുള്ള ഫോട്ടോഷൂട്ടുകൾ ഒക്കെ മറ്റൊരു നടി നടത്തിയിട്ടുണ്ടോ എന്നത് സംശയം തന്നെയാണ്. ഇപ്പോഴിതാ തൻറെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് എസ്തർ വീണ്ടും സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്.