മലയാളികളുടെ പ്രിയതാരങ്ങളാണ് മമ്മൂട്ടിയും ദുൽഖർ സൽമാനും. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകർക്ക് ആവേശമാണ്. ‘ടർബോ’ എന്ന ചിത്രത്തിന്റെ ബ്ലോക്ബസ്റ്റർ വിജയത്തിന് പിന്നാലെ, ഡിനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ബസൂക്ക’യുടെ തിരക്കിലാണ് മമ്മൂട്ടി. വെങ്കി അട്ലൂരി സംവിധാനം ചെയ്യുന്ന ‘ലക്കി ബാസ്‌കർ’ ആണ് ദുൽഖറിന്റെ വരാനിരിക്കുന്ന ചിത്രം.
ഇപ്പോഴിതാ, ലണ്ടനിൽ വെക്കേഷൻ അസ്വദിക്കുന്ന മമ്മൂട്ടിയുടെയും ദുൽഖറിന്റെയും വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഡാർക്ക് ആഷ് നിറത്തിലുള്ള ഹുഡ് ഷർട്ടും, ബീജ് ട്രൗസറും, സ്‌നീക്കറുകളും ധരിച്ച എന്നത്തേയും പോലെ മാസ്സ് ലുക്കിലാണ് മമ്മൂട്ടി വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ഐസ്-ബ്ലൂ ഷർട്ടിൽ സ്റ്റൈലിഷ് ലുക്കിലാണ് ദുൽഖർ എത്തിയത്.
ജൂൺ അവസാനത്തോടെ മമ്മൂട്ടി നാട്ടിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ട്. നാട്ടിലെത്തിയ ശേഷം, ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ ചിത്രത്തിൽ മമ്മൂട്ടി ഭാഗമാകും. അതേസമയം, ലക്കി ബാസ്‌കറിൻ്റെ പ്രമോഷൻ പരിപാടികളിലായിരിക്കും. നാട്ടിൽ എത്തിയശേഷം ദുൽഖർ ശ്രദ്ധകേന്ദ്രീകരിക്കുക എന്നാണ് റിപ്പോർട്ട്.
Mammookka and Dulquer at London 🤩#Mammootty #DulquerSalmaan pic.twitter.com/vgFHvSrLRI
— Kerala Trends (@KeralaTrends2) June 23, 2024