സോഷ്യൽ മീഡിയയിലൂടെ താരമായി മാറിയ വ്യക്തിയാണ് ദിയ കൃഷ്ണ. വിവാഹ ജീവിതത്തിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് ദിയ. അശ്വിൻ ഗണേശ് എന്നാണ് ദിയയുടെ കാമുകന്റെ പേര്. അശ്വിനൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങളാണ് ദിയ ഇപ്പോൾ യൂട്യൂബ് ചാനലിൽ പങ്കുവെക്കാറ്. അശ്വിനൊപ്പം നടത്തിയ ഷോപ്പിംഗിന്റെ വിവരങ്ങൾ പങ്കുവെക്കുകയാണ് ദിയ കൃഷ്ണയിപ്പോൾ. അശ്വിന് വേണ്ടിയും ദിയ വസ്ത്രങ്ങൾ വാങ്ങിയിട്ടുണ്ട്.
ദിയ കൃഷ്ണ പോസ്റ്റ് ചെയ്ത ട്രിച്ചി യാത്രയുടെ വീഡിയോയും ദൃശ്യങ്ങളും അവരുടെ ആരാധകർ ശ്രദ്ധിച്ചിരിക്കും. കൂടെ അശ്വിന്റെ ജ്യേഷ്ഠന്റെ പുത്രിയെയും വീഡിയോയിൽ കണ്ടിരിക്കും. ട്രിച്ചിയിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ ഉദ്ദേശിച്ചാണ് ദിയാ കൃഷ്ണയും അശ്വിൻ ഗണേഷും യാത്ര പോയത്
എന്നാൽ ബ്രാൻഡുകളോട് കമ്പമുള്ള ദിയ കൃഷ്ണ എങ്ങനെയാണ് ഷോപ്പിംഗ് ചെയ്യാതെ മടങ്ങുക? രണ്ടു വലിയ സഞ്ചി നിറയെ ബ്രാൻഡഡ് വസ്ത്രങ്ങളുടെ ഒരു ശ്രേണിയുമായാണ് ദിയയുടെ മടക്കം. അതിനിടെ അശ്വിൻ ഗണേഷിന്റെ ഒപ്പം ചേർന്നൊരു വ്ലോഗും ദിയ ഒപ്പിച്ചു.
ദിയക്ക് മാത്രമല്ല, കുടുംബത്തിനും കൂടിയുള്ള ഗംഭീര പർച്ചേയ്സ് ആണ് നടന്നത് എന്ന് വ്യക്തം. വാങ്ങിയതിൽ കൂടുതലും വസ്ത്രങ്ങളാണ്. പിന്നെ ചില ആഭരണങ്ങളും. സ്വന്തമായി ആഭരണ ബിസിനസ് നടത്തുന്നയാൾ കൂടിയാണ് ദിയാ കൃഷ്ണ
ഇത്രയും വിലയാകും എന്ന് കരുതിയിരുന്നില്ല എന്ന് ദിയ കൃഷ്ണ. വെറുതേ ഇരുന്ന് ബോർ അടിച്ചപ്പോൾ അശ്വിനെയും കൂട്ടി ഒന്ന് കറങ്ങാൻ പോയതിന്റെ ഫലമാണ് രണ്ടു കൈനിറയെ ഉള്ള ബാഗുകൾ. എല്ലാം കൂടി വാങ്ങിക്കഴിഞ്ഞപ്പോൾ 25,000 രൂപയ്ക്ക് മുകളിൽ ബിൽ തുക വന്നുവെന്ന് ദിയ കൃഷ്ണ.