മലയാള സിനിമയുടെ പ്രിയപ്പെട്ട നടിയാണ് ദിവ്യ ഉണ്ണി. ബാലതാരമായി അഭിനയ രംഗത്ത് എത്തിയ ദിവ്യ കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. തുടർന്ന് നിരവധി ചിത്രങ്ങളിൽ നായികയായി. വിവാഹം കഴിഞ്ഞതോട് കൂടി അഭിനയത്തിൽ നിന്നും മാറി നിന്ന നടി ഇപ്പോൾ നൃത്ത വിദ്യാലയം നടത്തി വരികയാണ്.
വിവാഹശേഷം കുടുംബത്തോടൊപ്പം യുഎസിൽ താമസമാക്കിയിരിക്കുകയാണ് ദിവ്യ ഉണ്ണി. അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും ഡാൻസ് സ്കൂളുമായി തിരക്കിലാണ് ദിവ്യ. 2020 ജനുവരിയിൽ ദിവ്യയുടെ ജീവിതത്തിലേക്ക് ഒരു മാലാഖ കുഞ്ഞ് കൂടി എത്തിയിരുന്നു. ഇളയ മകൾ ഐശ്വര്യയുടെ ചിത്രങ്ങളും വിശേഷങ്ങളും കുട്ടികുറുമ്പുകളുമൊക്കെ ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാറുണ്ട് ദിവ്യ ഉണ്ണി.
ഇപ്പോളിതാ അച്ഛനെക്കുറിച്ച് പറയുകയാണ് താരം, അച്ഛൻ പോയിട്ട് ഒരു വർഷമാവുകയാണ്. പക്ഷെ അച്ഛന്റെ വിടവ് ഞാനിപ്പോഴും അനുഭവിക്കുന്നുണ്ട്. അച്ഛനായിരുന്നു എന്റെ പിആർഒയും മാനേജരുമൊക്ക. എല്ലാം അച്ഛനായിരുന്നു. അന്നത്തെ എല്ലാവരുടേയും അവസ്ഥ അതായിരുന്നു. അച്ഛനും അമ്മയുമൊക്കെ ദീർഘവീഷണത്തോടെയാണ് കാര്യങ്ങൾ തീരുമാനിച്ചിരുന്നത്. നമ്മളൊക്കെ ആ ചിറകിന് കീഴെ പോയിരുന്ന് അങ്ങോട്ട് നോക്കു ഇങ്ങോട്ട് നോക്കൂവെന്ന് പറയുമ്പോൾ നോക്കുമെന്ന് മാത്രം
പിന്നാലെ ഭരതനാട്യത്തിന്റെ ഡ്രസുമിട്ട് പെട്രോൾ അടിച്ച അനുഭവവും ദിവ്യ ഉണ്ണി പങ്കുവെക്കുന്നുണ്ട്. അവിടെ ഞാൻ തന്നെയാണ് എല്ലാം മാനേജ് ചെയ്യുന്നത്. മേക്കപ്പും ക്രിയേഷനുമൊക്കെ ഞാൻ തന്നെയാണ്. ഒരു പരിപാടിയ്ക്കായി പോകാൻ വേണ്ടി ഇറങ്ങിയ ശേഷമാണ് പെട്രോൾ തീർന്നുവെന്ന സിഗ്നൽ വരുന്നത്. അപ്പോൾ ഞാൻ പമ്പിലേക്ക് പോവുകയും വണ്ടിയിൽ നിന്നും ഇറങ്ങി പെട്രോൾ അടിക്കുകയും ചെയ്തു. ഭരതനാട്യത്തിനുള്ള ഫുൾ കോസ്റ്റിയൂമിലാണ് നിൽക്കുന്നത്. ഈ സമയത്ത് ഒരു വിദേശി അടുത്ത് വന്ന് നിങ്ങൾ ഏതെങ്കിലും പാർട്ടിയ്ക്ക് പോവുകയാണോ എന്ന് ചോദിച്ചു. അല്ല എന്ന് പറഞ്ഞപ്പോൾ ഈ വേഷമിട്ട് ഏതെങ്കിലും പാർട്ടിക്ക് പോകണ്ടേയെന്ന് ചോദിച്ചു. പാർട്ടിയ്ക്ക് പോവുകയല്ല എനിക്ക് ഡാൻസ് പെർഫോമൻസുണ്ടെന്നും ഞാനവരോട് പറഞ്ഞു. ഭരതനാട്യത്തിനുള്ള ഫുൾ ഡ്രസും മേക്കപ്പുമിട്ടാണ് വണ്ടിയിൽ പെട്രോൾ അടിച്ചു കൊണ്ടു നിൽക്കുന്നത്
2002ലായിരുന്നു ദിവ്യ ഉണ്ണിയുടെ ആദ്യം വിവാഹം. വിവാഹത്തോടെ വിദേശത്തേക്ക് പോയ നടി സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു. 2016 ൽ ഈ ബന്ധം അവസാനിപ്പിച്ചു. 2018ഫെബ്രുവരി നാലിനായിരുന്നു ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വെച്ച് ദിവ്യയുടെ രണ്ടാം വിവാഹം.
മുംബൈ മലയാളിയായ അരുൺ കുമാർ മണികണ്ഠനാണ് ഭർത്താവ്. എൻജീനിയറായ അരുൺ നാല് വർഷത്തോളമായി ഹൂസ്റ്റണിലാണ്. ഇവിടെ ശ്രീപാദം സ്കൂൾ ഓഫ് ആർട്സ് എന്ന പേരിൽ നൃത്ത വിദ്യാലയം ദിവ്യ ഉണ്ണി ആരംഭിച്ചിരുന്നു സിനിമയിലേക്ക് താരം തിരികെയെത്തുമെന്ന കാത്തിരിപ്പിലാണ് ആരാധകർ. മൂന്ന് മക്കളാണ് ദിവ്യയ്ക്കുള്ളത്. 2020 ജനുവരിയിലാണ് താരത്തിന് പെൺകുഞ്ഞ് ജനിച്ചത്