മിനി സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ദേവിക മാധവ്. ചുരുക്കം ചില ചിത്രങ്ങളില്‍ വേഷമിട്ട ദേവിക ശ്രദ്ധ നേടുന്നത് മിനിസ്ക്രീന്‍ പരമ്പരകളിലൂടെയാണ്. മലയാളത്തില്‍ മാത്രമല്ല തമിഴിലും മികച്ച പരമ്പരകളില്‍ താരം വേഷമിട്ടിട്ടുണ്ട്. വിവാഹ ശേഷം താരം അഭിനയ രംഗത്ത് അത്ര സജീവമല്ല, പക്ഷെ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവം ആണ്.
പരമ്പരകളില്‍ താരം ഏറ്റവും അധികം ശ്രദ്ധ നേടിയത് വിലത്തി വേഷങ്ങളിലൂടെയാണ്. കഥാപാത്രം മികച്ചതാക്കാന്‍ ഏതറ്റവും വരെ പോകാനും കഥാപാത്രം മികച്ചതാക്കാനും ദേവികയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ദേവികയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍ ആകുകയാണ്. ഇന്‍സ്റ്റയില്‍ സജീവമായ ദേവികയുടെ വിവിധ മോഡലുകളില്‍ ഉള്ള ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ചിത്രങ്ങള്‍ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറല്‍ മാറുന്നത്. ഡിസൈനിങ് രംഗത്തും താരം ഇപ്പോള്‍ കഴിവ് തെളിയിക്കുന്നുണ്ട്. ഡിസൈന്‍ ചെയ്ത ചിത്രങളെല്ലാം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
തമിഴ് നടന് ആദിത്യയാണ് താരത്തെ വിവാഹം ചെയ്തത്. ആറു വര്‍ഷത്തെ പ്രണയത്തിനു ഒടുവില്‍ ആണ് താരങ്ങള്‍ വിവാഹിതരാകുന്നത്. 2016ലായിരുന്നു വിവാഹം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം ശ്രദ്ധേയമായിരുന്നു. ജീവിതത്തിലെ എല്ലാ സന്തോഷ നിമിഷവും സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുണ്ട്. ആദിയ്ക്കൊപ്പമുള്ള ചിത്രവും താരം പങ്കു വയ്ക്കാറുണ്ട്. സോഷ്യല്‍മീഡിയയിലൂടെ താരം ഏറ്റവും അധികം പങ്കുവച്ചിരിക്കുന്നത് സാരിയിലുള്ള ചിത്രങ്ങളാണ്. ചിത്രങ്ങളിലെല്ലാം സുന്ദരിയായാണ് താരം ഉള്ളത്.