വണ്ണം കുറച്ചാലും കൂടിയാലും പ്രശ്നമാണ്, കുറച്ചു കഴിഞ്ഞാൽ എന്തുപറ്റി, ഷുഗറാണോ എന്ന് ആളുകൾ ചോദിക്കും, ദേവി ചന്ദന

മിനിസ്ക്രീനിലൂടെ മലയാളികൾക്ക് ഏറെ സുപരി ചിതയാണ് ദേവി ചന്ദന. പ്രേക്ഷകരുടെ പ്രീയപ്പെട്ട കഥാപാത്രങ്ങളിലൂടെ ഹൃദയം കീഴടക്കിയ താരം അഭി നേത്രി മാത്രമല്ല നർത്തകികൂടിയാണ്. ദേവി വിവാഹം ചെയ്തിരിക്കുന്നത് ഗായകനായ കിഷോർ വർമയെയാണ്. ഇരുവരും ആരിലും അസൂയ ജനിപ്പിക്കുന്ന ജോഡികളാണ്.

ഇപ്പോളിതാ തന്റെ ശരീരത്തെക്കുറിച്ച് പറയുകയാണ് ദേവി ചന്ദന. പലരും പറയുന്ന പോലെ പച്ചവെള്ളം കുടിച്ച്‌ വണ്ണം വെച്ചതല്ല, നന്നായി ഭക്ഷണം കഴിച്ച്‌ വണ്ണം വെച്ചതാണ്. നല്ലതു പോലെ ഡയറ്റ് ഒക്കെ എടുത്ത് മുപ്പത് കിലോയോളം കുറക്കാൻ സാധിച്ചിരുന്നുവെന്നും നടി പറഞ്ഞു.

ഇടക്ക് ന്യൂമോണിയ വന്നതോടെ താളം തെറ്റി, പക്ഷേ വേണമെന്ന് വിചാരിച്ചാല്‍ വണ്ണം കുറക്കാനാകുമെന്നും ദേവി പറഞ്ഞു. വണ്ണം കുറച്ച്‌ കഴിഞ്ഞാലും എന്തുപറ്റി, ഷുഗറാണോ എന്നൊക്കെ ആളുകള്‍ ചോദിക്കുമെന്നും അത് വലിയ പ്രശ്നമാണെന്നും താരം, മറ്റുള്ളവരുടെ അവസ്ഥ അറിഞ്ഞ് പെരുമാറാൻ ആളുകള്‍ ഇനി എന്ന് പഠിക്കുമെന്നും താരം ചോദിക്കുന്നു.

ഒന്നര വര്‍ഷം കൊണ്ട് ഞാന്‍ ഇരുപത് കിലോ ശരീരഭാരം കുറച്ചു. കൃത്യമായ വ്യായമവും ഡയറ്റിങും തന്നെ. മെലിഞ്ഞപ്പോള്‍, ഹയ്യോ വല്ലാതെ ക്ഷീണിച്ചല്ലോ.. ഷുഗറാണോ എന്നാണ് ചോദ്യം ഉയരുന്നത്. വണ്ണം വച്ചിരുന്ന സമയത്ത് ഡാന്‍സ് ചെയ്യുമ്പോള്‍ എനിക്ക് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. എന്നാല്‍ പ്രോഗ്രാം കഴിഞ്ഞാല്‍ ചിലര്‍ വന്ന് പറയും, സമ്മതിച്ചു കേട്ടോ.. ഈ തടിയും വച്ച് എങ്ങിനെ ഡാന്‍സ് ചെയ്യുന്നു..