തടിച്ച് വരികയാണല്ലോ, എവിടുന്നാണ് റേഷൻ മേടിക്കുന്നത്, ഇങ്ങനെ തടി വെച്ച് പോയാൽ ശ്രദ്ധിക്കണം കേട്ടോ, കിടിലൻ മറുപടിയുമായി ദേവി ചന്ദന

മിനിസ്ക്രീനിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയാണ് ദേവിചന്ദന. പ്രേക്ഷകരുടെ പ്രീയപ്പെട്ട കഥാപാത്രങ്ങളിലൂടെ ഹൃദയം കീഴടക്കിയ താരം അഭിനേത്രി മാത്രമല്ല നർത്തകികൂടിയാണ്. ദേവി വിവാഹം ചെയ്തിരിക്കുന്നത് ഗായകനായ കിഷോർ വർമയെയാണ്. ഇരുവരും ആരിലും അസൂയ ജനിപ്പിക്കുന്ന ജോഡികളാണ്. .നിലവിൽ എഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പൗർണമിത്തിങ്കൾ എന്ന പരമ്പരയിലാണ് നടി അഭിനയിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് നടി വസന്ത മല്ലിക എന്ന നെഗറ്റീവ് കഥാപാത്രവുമായി എത്തിയിരിക്കുന്നത്. വില്ലത്തി റോളാണെങ്കിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് വസന്ത മല്ലിക എന്ന വില്ലത്തിക്ക് ലഭിക്കുന്നത്.

ഇപ്പോളിതാ ജീവിതത്തെക്കുറിച്ച് പറയുകയാണ് ദേവി ചന്ദന, ഫ്ലവേഴ്സ് ഒരു കോടിയിലെത്തിയപ്പോഴാണ് ഈ തുറന്നു പറച്ചിൽ. കൊവിഡ് വന്നപ്പോൾ ഐസിയുവിലായിരുന്നു. എന്റെ പ്രാർത്ഥന കൊണ്ടാണോയെന്നറിയില്ല കിഷോറും എനിക്കൊപ്പമുണ്ടായിരുന്നു. എനിക്ക് ചുമയായിരുന്നു. കിഷോറിന് നല്ല പനിയായിരുന്നു. ഇൻജക്ഷനെടുത്ത് തിരിച്ചുപോവാമെന്ന് കരുതിയാണ് പോയത്. സിടി സ്‌കാനെടുത്ത് കഴിഞ്ഞതും പിന്നെ അവിടെയൊരു ബഹളമായിരുന്നു. പെട്ടെന്ന് ഐസിയുവിലേക്ക് ഷിഫ്റ്റ് ചെയ്യൂയെന്നൊക്കെ പറയുന്നുണ്ടായിരുന്നു. എല്ലാവരും പിപി കിറ്റൊക്ക ഇട്ടാണ് വന്നത്. 12 ദിവസത്തോളം ഐസിയുവും കൊവിഡ് വാർഡിലുമൊക്കെയായിരുന്നു. ഐസിയുവിൽ കൊണ്ടുപോയ സമയത്ത് ഞാൻ മാത്രമായിരുന്നു. എന്റെ ജീവിതം തീർന്നുവെന്നാണ് കരുതിയത്. കുറച്ച് കഴിഞ്ഞപ്പോഴാണ് കിഷോറിനെയും അങ്ങോട്ടക്ക് കൊണ്ടുവന്നത്. ആദ്യമായിട്ടായിരിക്കും ഒരു ഭർത്താവിനെ ഐസിയുവിലേക്ക് കയറ്റുമ്പോൾ ഭാര്യ ചിരിച്ച് സന്തോഷിച്ചത് എന്ന് പറഞ്ഞ് കിഷോർ കളിയാക്കാറുണ്ട്. ഞാൻ പ്രാർത്ഥിച്ച് കയറ്റിയതാണെന്നാണ് ഞാൻ പറഞ്ഞത്. ഇപ്പോഴും കൊവിഡിന്റെ ചില പ്രശ്‌നങ്ങൾ വിട്ടുമാറിയിട്ടില്ല.

ഫഹദ് ഫാസിലും ഞാനും സ്‌കൂളിൽ ഒന്നിച്ച് പഠിച്ചവരാണ്. ഫഹദ് കലാമത്സരങ്ങളിലൊന്നും പങ്കെടുക്കുമായിരുന്നില്ല. അങ്ങനെയുള്ള ഫഹദ് സിനിമയിൽ വന്നത് എനിക്ക് അത്ഭുതമാണ്. അയ്യോ, തടിച്ച് വരികയാണല്ലോ, എവിടുന്നാണ് റേഷൻ മേടിക്കുന്നത്. ഇങ്ങനെ തടി വെച്ച് പോയാൽ ശ്രദ്ധിക്കണം കേട്ടോ, അയാൾക്കും കൂടെ എന്തെങ്കിലും കുറച്ച് കൊടുക്കൂ എന്നൊക്കെയായിരുന്നു എന്നെ കാണുമ്പോൾ ആളുകളുടെ കമന്റ്. മനുഷ്യനെയങ്ങ് സങ്കടത്തിൽപ്പെടുന്ന കമന്റുകളായിരുന്നു.

ഭർത്താവിനെ കണ്ട് മകനാണോയെന്ന് ചോദിച്ചു. പ്രതികാരം വീട്ടി ദേവി ചന്ദന, കൂടതലറിയാൻ ക്ലിക്ക് ചെയ്യൂ എന്നായിരുന്നു തലക്കെട്ടുകൾ. നിങ്ങൾ തമ്മിൽ എന്താണ് പ്രശ്‌നമെന്ന് ചോദിച്ച് ചിലരൊക്കെ വിളിച്ചിരുന്നു. അതൊന്ന് തുറന്ന് വായിച്ച് നോക്കെന്നായിരുന്നു ഞാൻ പറഞ്ഞത്. എന്തെങ്കിലും പറയാൻ സത്യം പറഞ്ഞാൽ പേടിയാണ്. തമാശ പറയുന്നത് വേറൊരു ആംഗിളിലാണ് പോവുന്നത്. നമ്മളും വ്‌ളോഗ് ചെയ്ത് തുടങ്ങിയപ്പോഴാണ് അത് മനസിലായത്. സീരിയസായ കണ്ടന്റുകളും ലൈറ്റ് ഐറ്റംസും ചെയ്യാറുണ്ട്. ഒരുലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുണ്ട്. സിൽവർ ബട്ടണൊക്കെ കിട്ടി