ഞാൻ പരിചയപ്പെട്ടതിൽ വച്ച് മനുഷ്യത്വമുള്ള സത്യസന്ധനായ മനുഷ്യനാണ് സുരേഷേട്ടൻ, എന്റെ കല്യാണത്തിന് വസ്ത്രം വാങ്ങി തന്നത് ചേട്ടനാണ്; തുറന്നുപറഞ്ഞ് ബിജു മേനോൻ

സിനിമയ്ക്ക് പുറത്തും അടുത്ത സുഹൃത്തുക്കളാണ് നടന്മാരായ സുരേഷ് ഗോപിയും ബിജുമേനോനും. ഇപ്പോഴിത സുരേഷ് ഗോപിയേക്കുറിച്ച് മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ ബിജു പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.

സിനിമകളിൽ ഒന്നിച്ചഭിനയിച്ച് തുടങ്ങിയപ്പോൾ മുതലുള്ള സൗഹൃദമാണ് സുരേഷ് ഗോപിയുമായിട്ടുള്ളത്. തനിക്ക് ഒരു ചേട്ടനെ പോലെയാന്നെനും വിവാഹ വസ്ത്രം എടുത്ത് തന്നത് പോലും അദ്ദേഹമാണെന്നുമാണ് ബിജു മേനോൻ പറയുന്നത്.

എനിക്ക് ഭയങ്കര കംഫർട്ടബിൾ ആണ്, നമ്മുടെ ഒരു ചേട്ടനെപ്പോലെ ഫീൽ ചെയ്യും. എല്ലാ കാര്യങ്ങളും അദ്ദേഹം വളരെ ഓപ്പൺ ആയിട്ടാണ് സംസാരിക്കുന്നത്. പറയുന്ന കാര്യങ്ങളെല്ലാം വളരെ ജനുവിനായിട്ടാണ് പറഞ്ഞു തരുന്നത്. ഞാൻ പരിചയപ്പെട്ടതിൽ വച്ച് വളരെ മനുഷ്യത്വമുള്ള സത്യസന്ധനായ മനുഷ്യനാണ് സുരേഷേട്ടൻ. എന്റെ കല്യാണത്തിന്റെ കാര്യത്തിലാണെങ്കിലും, എന്റെ കല്യാണത്തിന് വസ്ത്രം വാങ്ങി തന്നതും സുരേഷേട്ടനാണ്’, എന്നാണ് ബിജു മേനോൻ പറഞ്ഞത്.

ഇപ്പോഴിത ഒരു ഇടവേളയ്ക്ക് ശേഷം ബിജു മേനോനും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുകയാണ്. നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ഗരുഡൻ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സുരേഷ് ഗോപിയുടെ പിറന്നാളിനോടനുബന്ധിച്ച് ഇന്നലെ ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.