അവൾക്ക് മൂഡ്സിഗ്സ് ഉണ്ട് അതുകൊണ്ടായിരിക്കും ഇങ്ങനെ!!! കൊടിയ ശത്രുക്കൾ മിത്രങ്ങളായോ? ജാസ്മിന് സപ്പോർട്ട്മായി നോറ

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ വേറൊരു തലത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ഷോ ആരംഭിച്ചത് മുതൽ ഇന്നുവരെ നിരവധി വിവാദങ്ങളും ഹൗസിനോട് പൊട്ടിപ്പുറപ്പെടുകയാണ്. ഷോ തുടങ്ങുമ്പോൾ മുതൽ ഉയർന്നു കേൾക്കുന്ന പേരാണ് ജാസ്മിന്റെത്. കഴിഞ്ഞ രണ്ടു ദിവസം മുൻപ് കാണിച്ച കാര്യങ്ങൾ ഒക്കെ വലിയ രീതിയിൽ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴി വച്ചിരുന്നു.

ഗബ്രിയുമായുള്ള സൗഹൃദം പ്രണയത്തിലേക്ക് എത്തുമോ എന്ന ആശങ്ക ഹൗസിനുള്ളിലെ മത്സരാർതികൾ നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു. എന്നാൽ അടുത്തിടെ ലാലേട്ടൻ വന്നു ചോദിച്ചതും ഇരുവരും തങ്ങളുടെ മനസ്സിലുള്ള കാര്യങ്ങൾ തുറന്നു പറഞ്ഞതും ഒക്കെ വലിയ രീതിയിൽ പുറത്ത് ചർച്ചയാവുകയും ചെയ്തു.ഇതിനിടയ്ക്കാണ് ജാസ്മിനെ വിവാഹം കഴിക്കാതിരുന്ന പയ്യൻ ആ ബന്ധത്തിൽ നിന്ന് പിന്മാറിയതായും അറിയിച്ചത്.

ഇപ്പോഴിതാ ശത്രുക്കളായിരുന്നു നോറയും ജാസ്മിനും തമ്മിൽ ഒരുമിക്കുന്ന രംഗങ്ങളാണ് പ്രേക്ഷകർ കണ്ടു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജാസ്മിൻ ഒച്ചപ്പാട് ഉണ്ടാക്കി വലിയ രീതിയിലാണ് ഹൗസിൽ പെരുമാറിയത്. ഇതിന്റെ കാരണം ജാസ്മിന് പിരിയഡ്സ് ഉള്ളതുകൊണ്ട് ഉണ്ടാകുമെന്നാണ് നോറ പറയുന്നത്. എല്ലാവരും ഭക്ഷണം കഴിക്കുന്ന സ്ഥലത്തുവച്ചായിരുന്നു നോറ ജാസ്മിനെ സപ്പോർട്ട് ചെയ്തത്. അതുമായി ബന്ധപ്പെട്ട് മറ്റുള്ളവർ ആക്രമിക്കുന്നതും നോറയുടെ സ്റ്റേറ്റ്മെന്റിന് പിന്തുണക്കാതിരിക്കുന്നതും ശ്രദ്ധയിൽപ്പെടുന്നുണ്ട്.