രണ്ടു തവണ ശ്രമിച്ചു വിജയിക്കാതിരുന്നപ്പോൾ അദ്ദേഹം നിരാശനായി പിന്മാറിയില്ല, കഠിനമായ പരിശ്രമത്തിലൂടെ മൂന്നാമതും കളത്തിലിറങ്ങി സുരേഷ് ആ ആഗ്രഹം പൂർത്തീകരിച്ചു, പിന്തുണയുമായി ബാലചന്ദ്ര മേനോൻ

തൃശൂർ സ്വന്തമാക്കിയ പ്രിയ താരം സുരേഷ് ​ഗോപിക്ക് ആശംസകൾ നേർന്ന് സിനിമാലോകം മുഴുവനും എത്തിയിട്ടുണ്ട്. യുവ താരങ്ങൾ മുതൽ ഒരു കാലത്ത് സുരേഷ് ​ഗോപിയുടെ സഹപ്രവർത്തകർ ആയിരുന്നവർ‌ വരെ താരത്തിന് ആശംസകൾ നേർന്ന് എത്തി. അക്കൂട്ടത്തിൽ മലയാള സിനിമയിലെ സകലകലാവല്ലഭനായ ബാലചന്ദ്രമേനോൻ പങ്കിട്ട അഭിനന്ദന കുറിപ്പാണ് വൈറലാകുന്നത്. താനും സുരേഷ് ​​ഗോപിയും തമ്മിലുള്ള വിചിത്രമായ ഒരു പൊരുത്തെ കുറിച്ചും അഭിനന്ദന കുറിപ്പിൽ ബാലചന്ദ്രമേനോൻ വിവരിച്ചിട്ടുണ്ട്

കുറിപ്പിങ്ങനെ

ഇത് ഞാൻ എന്റെ സുഹൃത്തും സഹപ്രവർത്തകനുമായ നടൻ സുരേഷ് ഗോപിക്ക് വേണ്ടി തയ്യാറാക്കിയ ഒരു അഭിനന്ദന സന്ദേശമാണ് . …
കാരണം നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളു .ഇപ്പോൾ കഴിഞ്ഞ ഇലക്ഷനിൽ അദ്ദേഹം കൈവരിച്ച വിജയം തന്നെ .ആ വിജയം എങ്ങിനെയോ അദ്ദേഹത്തിന് കരഗതമായതല്ല . രണ്ടു തവണ ശ്രമിച്ചു വിജയിക്കാതിരുന്നപ്പോൾ അദ്ദേഹം നിരാശനായി പിന്മാറിയില്ല. കഠിനമായ പരിശ്രമത്തിലൂടെ മൂന്നാമതും കളത്തിലിറങ്ങി സുരേഷ് ആ ആഗ്രഹം പൂർത്തീകരിച്ചു .

ബി ജെ .പിയെ പ്രതിനിധീകരിച്ചു കേരളസംസ്ഥാനത്തിന്റെ സാന്നിധ്യം ലോക്സഭയിൽ ആദ്യമായി അറിയിക്കാൻ കഴിഞ്ഞ മലയാളിയായ ജനപ്രതിനിധിയാകാനുള്ള ഭാഗ്യവും സുരേഷിന് സ്വന്തം ! അതിനു തന്നെയാണ് ഈ അഭിനന്ദനവചനങ്ങളും ….അധികം പടങ്ങളിൽ ഒന്നും ഞങ്ങൾ സഹകരിച്ചിട്ടില്ല .. എന്നാൽ വിചിത്രമായ ഒരു പൊരുത്തം ഞങ്ങൾക്കിടയിൽ ഉണ്ട് . Classmates, Roommates ,Collegemates എന്നൊക്കെ പറയുന്നത് പോലെ ഞങ്ങളെ വേണമെങ്കിൽ ‘Award ‘mates എന്ന് വിളിക്കാം. നല്ല നടനുള്ള ദേശീയ പുരസ്ക്കാരം “സമാന്തരങ്ങൾ ” എന്ന ചിത്രത്തിന് വേണ്ടി ഞാൻ വാങ്ങിയപ്പോൾ “കളിയാട്ടം ” എന്ന ചിത്രത്തിലൂടെ സുരേഷ്‌ഗോപിയും ആ അവാർഡ് പങ്കിടാൻ ഉണ്ടായിരുന്നു .
അതൊരു അപൂർവ്വമായ പൊരുത്തം തന്നെയാണല്ലോ ….

എന്തായാലും Member of Paliament എന്ന ഈ പുതിയ ഉത്തരവാദിത്തം അങ്ങേയറ്റം കൃത്യതയോടെ നിർവഹിക്കാനുള്ള ശേഷിയും ആരോഗ്യവും സുരേഷിനുണ്ടാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു ….പ്രാർത്ഥിക്കുന്നു .കുടുംബാംഗങ്ങളോടും എന്റെ പ്രത്യേകമായ സ്നേഹാന്വേഷണങ്ങൾ !സസ്നേഹം