സിനിമയി ലെന്ന പോലെ തന്നെ സോഷ്യൽമീഡിയയിലും സജീവമായി ആളുകളോട് സംവദിക്കുന്ന നടനാണ് ബാല. ബാലയുടെ വീഡിയോകളും വൈറലാകാറുമുണ്ട്. അടുത്തിടെ അസുഖ ബാധിതനായ നടൻ ഏറെ ചികിത്സകൾക്കൊടുവിലാണ് ആരോഗ്യം വീണ്ടെടുത്തത്.
കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം പൂർണ ആരോഗ്യവാനായി തിരിച്ചുവന്നു കൊണ്ടിരിക്കുകയാണ് ബാല. അസുഖകാലത്തെ ഇടവേളയ്ക്കു ശേഷം ബാല വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായിക്കഴിഞ്ഞിരിക്കുന്നു. അടുത്തിടെ പുറത്തുവന്ന ജിമ്മിൽ നിന്നുമുള്ള ബാലയുടെ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ തന്റെ ആശുപത്രി വാസ കാലത്തെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് ബാല. തന്റെ കാര്യത്തില്‍ മെഡിക്കല്‍ സയന്‍സില്‍ ഇല്ലാത്ത അത്ഭുതം നടന്നു. പൂര്‍ണ്ണമായും പരാലിസിസ് അവസ്ഥയില്‍ ആയിരുന്നു. ഇനിരക്ഷയില്ലെന്ന അവസ്ഥയില്‍ അമ്മയെ കാര്യങ്ങള്‍ അറിയിച്ചതെ.
എന്നാൽ അവസാന അരമണിക്കൂറിൽ എന്തോ ഒരു അത്ഭുതം നടന്നു. പെട്ടെന്ന് സുഖപ്പെടാന്‍ തുടങ്ങി. പൂര്‍ണ്ണമായും തളര്‍ന്ന അവസ്ഥയില്‍ നിന്നാണ് ഇന്ന് ഈ അഭിമുഖത്തിന് വന്നിരിക്കുന്നത്. എല്ലാം ദൈവത്തിന്റെ അനുഗ്രഹമാണെന്നും നടൻ പറഞ്ഞു.
അസുഖത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നു. എന്നാൽ അക്കാര്യങ്ങൾ വീണ്ടും പറയാനാഗ്രഹിക്കുന്നില്ല. പഴയ കാര്യങ്ങള്‍ പറഞ്ഞാല്‍ പലരുടെയും പേര് പറയേണ്ടി വരും. അത് നിയമപ്രശ്നം ഉണ്ടാക്കും. അവന് അവന് ചെയ്ത കാര്യത്തിന്റെ ഫലം അവനവന് തന്നെ അനുഭവിക്കും എന്ന് പറഞ്ഞു. എന്നാല്‍ അവന് എന്നത് അവളും ആകാം. താന്‍ കര്‍മ്മയില്‍ വിശ്വസിക്കുന്നുണ്ടെന്നും ബാല പറയുന്നു.
പലരും ജീവിതത്തിൽ തന്നെ ചതിച്ചിട്ടുണ്ട്. മരി ച്ചെന്ന് ചിലർ പ്രചരിപ്പിച്ചു. അതനുസരിച്ച് സ്വത്ത് അടിച്ചെടുക്കാൻ വരെ പ്ലാൻ ഇട്ടു. എന്നാൽ എല്ലാവരോടും താൻ ക്ഷമിച്ചുവെന്നാണ് ബാല പറയുന്നത്. ചതിച്ചവരോട് ക്ഷമിക്കുന്നതിന്റെ പേരിലാണ് ഭാര്യ എലി സബത്തുമായി എന്നുമുള്ള പ്രശ്നം എന്നും ബാല കൂട്ടിച്ചേർത്തു.