അവതാരികയായി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരമാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെയൂടെ താരം പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നത്. പിന്നീട് ഏഷ്യാനെറ്റിലെ ബിഗ്ബോസ് ഷോയിലൂടെ മത്സാര്‍ത്ഥിയായി എത്തി ശ്രദ്ധ നേടി.താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറല്‍ ആകുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇതിനു മുന്‍പും താരം ഫോട്ടോഷൂട്ടുകള്‍ നടത്തിയിട്ടുണ്ട്. ഇത്തവണ പങ്കുവച്ചത് അല്പം സ്റ്റൈ്ലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ്.
ബിഗ്ബോസില്‍ നിന്ന് വന്ന ശേഷം താരം നിരവധി അഭിമുഖങ്ങളിലും പങ്കെടുത്തിരുന്നു. ഷോയില്‍ പങ്കെടുത്തത് കരീയര് വളര്‍ത്താന്‍ സഹായിച്ചു എന്നും താരം അഭിപ്രായപ്പെട്ടിരുന്നു. നടി അര്‍ച്ചന സുശീലന്റെ സഹോദരനായിരുന്നു താരത്തെ വിവാഹം കഴിച്ചത്. പക്ഷെ ആബന്ധം അധിക കാലം നീണ്ടു പോയില്ല. താരത്തിന് ഒരു മകളുമുണ്ട്. വിവാഹ ബന്ധം വേര്‍പിരിഞ്ഞ താരം മകള്‍ക്ക് വേണ്ടായാണ് ജീവിക്കുന്നതെന്ന് പറഞ്ഞിട്ടുണ്ട്.
അടുത്തിടെയാണ് ആര്യയുടെ സഹോദരിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. അച്ഛന് മരണപ്പെട്ടതിനാല്‍ എല്ലാ കാര്യങ്ങളും താനാണ് നോക്കിയതെന്നും നടി പറഞ്ഞിരുന്നു. ചുരുക്കം ചില സിനിമകളിലും ആര്യ വേഷമിട്ടിട്ടുണ്ട്.വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. വിവാഹവും അടുത്തു തന്നെ ഉണ്ടാകുമെന്നാണ് അറിയിച്ചത്. താരത്തിന് ഒരു വസ്ത്രാവ്യാപാര സ്ഥാപനം കൂടിയുണ്ട്. ഒരു ബിസിനസ് കാരികൂടിയാണെന്ന് ആര്യ തെളിയിച്ചിട്ടുണ്ട്.