ജോസഫ് എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ആത്മീയ രാജന്‍. വെള്ളത്തൂവല്‍ എന്ന ചിത്രത്തിലൂടെയാണ് നടി ആത്മീയ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ശ്രദ്ധ നേടിയ ചിത്രം ജോസഫ് ആയിരുന്നു. താരത്തിന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് കഴിഞ്ഞത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്ത് വന്നിരുന്നു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് വിവാഹ ചടങ്ങുകള്‍ നടത്തിയത്. വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമെ വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു. സിനിമമേഖലയില്‍ ഉള്ള സുഹൃത്തുക്കള്‍ പങ്കെടുത്തത് റിസപ്ഷനായിരുന്നു.
ഇപ്പോഴിതാ വിവാഹ റിസപ്ഷന്‍ വിഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. കണ്ണൂര് സ്വകാര്യ ഹോട്ടലില്‍ വച്ച് ആണ് ചടങ്ങ് നടത്തിയത്. ചടങ്ങില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ നടി തന്‍വി റാം, ദീപക് പറമ്പോല്‍, സന്തോഷ് കീഴാറ്റൂര്‍ എന്നിവര്‍ പങ്കെടുത്തു. ആത്മീയയുടെ ഭര്‍ത്താവിന്റെ പേര് സനൂപ് എന്നാണ്. മറൈന്‍ എഞ്ചിനീയറാണ് അദ്ദേഹം.
ആത്മീയ മലയാളത്തില്‍ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. മനം കൊത്തി പറവൈ, റോസ് ഗിത്താറിനാല്‍, ജോസഫ്, കാവിയന്‍ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ജയറാം നായകനായ മാര്‍ക്കോണി മത്തായിയിലുംതാരം നായികയായി എത്തിയിരുന്നു. വിവാഹവാര്‍ത്ത പുറത്ത് വന്ന ശേഷം നിരവധി പേരാണ് ആശംസകളുമായി എത്തിയത്. സെലിബ്രിറ്റികളും നവദമ്പതികള്‍ക്ക് ആശംസകളുമായി എത്തിയിരുന്നു. വരനും വധുവിനുമൊപ്പം ചിത്രങ്ങള്‍ എടുത്താണ് ചടങ്ങില്‍ താരങ്ങള്‍ മടങ്ങിയത്. സോഷ്യല്‍മീഡിയയിലൂടെയും സെലിബ്രിറ്റികള്‍ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്