മകളുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി ആതിര മുരളിയും കുടുംബവും, ആ കുഞ്ഞ് മഞ്ച് സ്റ്റാർ സിം​ഗർ താരത്തിന്റെ വളർച്ച കണ്ട് അമ്പരന്ന് ആരാധകർ

ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയ സന്തോഷ ത്തിലായിരുന്നു കഴിഞ്ഞ ഒരുവർഷകാലമായി ആതിരയും ജയേഷും. വളക്കാപ്പ് ചടങ്ങ് മുതലുള്ള വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. പ്രസവത്തിനായി അഡ്മിറ്റായതും കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷവും ഇവര്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. തുടക്കത്തില്‍ തന്നെ മകളുടെ മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ ജാനിമോളുടെ ഒന്നാം ജന്മദിനം ആഘോഷമാക്കുകയാണ് കുടുംബം. കുഞ്ഞിന് ഒരു വയസായെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് പറയുകയാണ് ആരാധകർ. ജാനിമയുടെ ആദ്യത്തെ ബർത്ഡേ ആഘോഷം എന്ന ക്യാപ്‌ഷനോടെയാണ് ഇരുവരും ചിത്രങ്ങൾ പങ്കുവെച്ചത്.

കാർട്ടൂൺ സിനിമയിലെ മൊആനയുടെ തീമിലുള്ള വേഷമാണ് ജാനിമോൾക്കായി ആതിര തെരഞ്ഞെടുത്തത്. കുഞ്ഞിന്റെ വേഷത്തിന് യോജിക്കുന്ന തരത്തിലുള്ള വേഷമാണ് ആതിരയും തെരഞ്ഞെടുത്തത്. നിരവധിപേരാണ് കുഞ്ഞിന് ആശംസകൾ അറിയിച്ച് എത്തിയത്.

ഇവളെക്കുറിച്ചുള്ള സന്തോഷം പങ്കുവെക്കാന്‍ വാക്കുകള്‍ മതിയാവുന്നില്ല. ഇത് ഞങ്ങളുടെ വെസ്ലി ജെ മറിയം അഥവാ ജാനി എന്നായിരുന്നു മകളുടെ പേരിനെക്കുറിച്ച് ആതിര കുറിച്ചത്. അമ്മയും അപ്പയും നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു മകളേ എന്നും ഗായിക നേരത്തെ കുറിച്ചിരുന്നു.