റെഡ് ആൻഡ് വൈറ്റ് കോമ്പോ സൽവാറിൽ ആഡംബര ലുക്കിൽ അപർണ തോമസ്

സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമായ താരദമ്പതികളാണ് അപർണയും ജീവിയും. മലയാളികൾക്ക് വളരെയധികം സുപരിചിതയായ താര ദമ്പതികൾ കൂടിയാണ് അപർണ തോമസും ജീവയും. മോഡലിങ്ങിലൂടെ അവതരണ രംഗത്തേക്കും അഭിനയരംഗത്തേക്കും കടന്നുവന്ന താരമാണ് അപർണ. 2016 പൃഥ്വിരാജ് നായകനായി അഭിനയിച്ച ജെയിംസ് ആൻഡ് ആലീസ് എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്.

സൂര്യ ടിവിയിലെ ഒരു പരിപാടിയിൽ അവതാരകരായി എത്തിയ ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഇരുവരും ഇന്നത്തെ തലമുറയ്ക്ക് ഒരു മാതൃക തന്നെയാണ്. ജീവിയും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമാണ് ഈ ദമ്പതികൾ. കഴിഞ്ഞദിവസം അശ്വതി ശ്രീകാന്ത് അവതരിപ്പിക്കുന്ന ഒരു ഒരു പരിപാടിയിൽ ഇരുവരും അതിഥികളായി എത്തിയിരുന്നു. വിവാഹത്തിന് മുൻപു മുതൽ ഈ നിമിഷം വരെയുള്ള എല്ലാ വിശേഷങ്ങളും ഇരുവരും പങ്കുവെച്ചു. ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്.

പ്രണയത്തെക്കുറിച്ച് വീട്ടിൽ പറഞ്ഞപ്പോൾ എതിർപ്പുകൾ ഒന്നും ഉണ്ടായിരുന്നില്ല. വീട്ടുകാർക്ക് പൂർണ്ണ സമ്മതമായിരുന്നു. അതുകൊണ്ടുതന്നെ ഉടൻ വിവാഹനിശ്ചയം നടത്തുകയായിരുന്നു. വിവാഹത്തിന് കുറച്ച് സാവകാശം കിട്ടുമെന്ന് കരുതിയതായി ഇരുവരും പറയുന്നു. എന്നാൽ വീട്ടുകാർ അത്രത്തോളം സാവകാശം നൽകിയില്ല എന്നും ഉടൻതന്നെ വിവാഹം കഴിക്കുകയായിരുന്നു എന്നും ഇരുവരും തുറന്നുപറയുന്നു. അധികമാഘോഷങ്ങൾ ഒന്നുമില്ലാതെ ആണ് ഇരുവരും വിവാഹിതരായത്.

ഇപ്പോഴത്തെ വിവാഹങ്ങൾ ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവാഹങ്ങളാണ്. അതുകൊണ്ടുതന്നെ ഇപ്പോൾ വിവാഹം കഴിച്ചാൽ മതിയായിരുന്നു എന്നാണ് ഇരുവരും അഭിപ്രായപ്പെടുന്നത്. ഇരുവരും ഒരുമിച്ച് നടത്തുന്ന ഫോട്ടോഷൂട്ട് എല്ലാം സമൂഹമാധ്യമങ്ങളിൽ വളരെയധികം സ്ഥാനം പിടിക്കാറുണ്ട്. വൈറ്റ് ആൻഡ് റെഡ് കോമ്പിനേഷനിൽ ഒരു ആഡംബര ലുക്കിൽ തീർത്ത സൽവാർ അണിഞ്ഞ് അതീവ സുന്ദരിയായിരിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. താരത്തിന്റെ വസ്ത്രത്തെക്കാൾ ആരാധകർക്ക് ഏറെ ഇഷ്ടമായത് ഹെയർ സ്റ്റൈൽ ആണ് എന്ന് കമൻറ് ബോക്സുകളിൽ വരുന്ന കമന്റുകളിൽ പറയുന്നു.