കുടുംബ പ്രേക്ഷകർക്കിടയിൽ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയ താരമാണ് അനുമോൾ. ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന പരിപാടിയിലൂടെ ആണ് അനുമോൾ തന്റെ കരിയർ ആരംഭിക്കുന്നത് മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള താരം കൂടിയാണ് അനുമോൾ നിരവധി പരമ്പരകളിലും താരം അഭിനയിച്ചിട്ടുണ്ട് ഇപ്പോൾ ഗ്രഹലക്ഷ്മിക്ക് നൽകിയ ഒരു അഭിമുഖത്തിൽ തന്റെ ജീവിതത്തെക്കുറിച്ച് താരം പറയുന്ന വാക്കുകളാണ് ശ്രദ്ധ നേരിക്കൊണ്ടിരിക്കുന്നത് അഭിനയിക്കാനുള്ള കൊതിയുമായി നടന്ന ഒരു സാധാരണ പെൺകുട്ടിയായിരുന്നു മിഡിൽ ക്ലാസ് ഫാമിലിയിൽ നിന്നും വരുന്ന താരമാണ് താൻ
തിരുവനന്തപുരം ആര്യനാട് സ്വദേശിയാണ് അച്ഛനും അമ്മയ്ക്കും താൻ നന്നായി പഠിക്കണമെന്ന് ചിന്തയുണ്ടായിരുന്നുള്ളൂ അന്നേ താൻ ഒരു തൊട്ടാവാടി ആയിരുന്നു തന്റെ ചേച്ചിയുടെ ഭർത്താവിന്റെ സുഹൃത്താണ് ഡബ്ബിങ് ആർട്ടിസ്റ്റായ ശങ്കർലാൽ സീരിയൽ അഭിനയിക്കാൻ താല്പര്യമുള്ള പെൺകുട്ടികൾ ആരെങ്കിലുമുണ്ടോ എന്ന് അദ്ദേഹം ചേട്ടനോട് ചോദിച്ചു അങ്ങനെയാണ് താൻ സീരിയലിലേക്ക് എത്തുന്നത് കുടുംബത്തിൽ ആദ്യം വലിയ എതിർപ്പായിരുന്നു കയ്യിൽ കാശ് വന്നാൽ പെൺകുട്ടികൾ അപ്പനെയും അമ്മയും തള്ളിപ്പറയും എന്നായിരുന്നു പലരും പറഞ്ഞത് പക്ഷേ അമ്മയ്ക്കും അച്ഛനും അനുമോൾ അഭിനയിക്കുന്നത് ഇഷ്ടമായിരുന്നു
അങ്ങനെയാണ് അനിയത്തി എന്ന സീരിയലിലേക്ക് എത്തുന്നത് പിന്നീട് സൂര്യ ടിവിയിലെ സംഗമം എന്ന സീരിയലിലെത്തി. അതിൽ ബോബൻ റെ സഹോദരി വേഷമാണ് ലഭിച്ചത് ചില സീനുകൾ ഒക്കെ ശരിയാക്കാൻ 26 ടേക്ക് വരെയൊക്കെ പോയിട്ടുണ്ട് പിന്നീട് മൂന്നു മണി അമ്മുവിന്റെ അമ്മ പാടാത്ത പൈങ്കിളി തുടങ്ങിയ സീരിയലുകളിൽ ഒക്കെ അഭിനയിച്ചു പഠിച്ചു പ്ലസ്ടു കഴിഞ്ഞ ഉടനെയാണ് അഭിനയം മേഖലയിലേക്ക് വരുന്നത് ആദ്യം കിട്ടിയ 1000 രൂപയാണ് അത് എല്ലാവർക്കും വീതിച്ചു കൊടുത്തു പിന്നെ 3000 4000 അങ്ങനെ കൂടി വന്നു അമ്മയ്ക്ക് കൊടുക്കാൻ തുടങ്ങി അമ്മ ബാങ്ക് അക്കൗണ്ടിൽ ഇടും അമ്മയാണ് എന്റെ കരുത്ത് സീരിയൽ അഭിനയിക്കുമ്പോൾ കളർഫുൾ ഡ്രസ്സ് വേണമെന്ന് ഒക്കെ പലരും പറഞ്ഞു അതൊന്നും വാങ്ങാനുള്ള കാശ് ഉണ്ടായിരുന്നില്ല യൂട്യൂബ് സ്റ്റിച്ചിങ് പഠിച്ചു തുണി വാങ്ങി വീട്ടിലിരുന്നു അത് സീരിയലും സ്റ്റാർ മാജിക്കിലും ഒക്കെ അണിഞ്ഞു പിന്നെ മേക്കപ്പും സ്വന്തമായി ചെയ്തു കരിയർ നിൽക്കുന്ന സമയത്ത് തന്നെ പണം സമ്പാദിക്കണം അതൊരു ലക്ഷ്യമായിരുന്നു ഇപ്പോൾ വീടുണ്ട് സ്ഥലവും കാറും വാങ്ങി കുടുംബത്തിന് വേണ്ടിയാണ് താൻ ജീവിക്കുന്നത്