ഇയാളുടെ ഒപ്പം ജീവിക്കാൻ കംഫർട്ട് ആയിരിക്കും, നമുക്ക് അങ്ങോട്ടും ഇങ്ങോട്ടും ഹാൻഡിൽ ചെയ്യാൻ പറ്റും എന്ന തിരിച്ചറിവുണ്ടാക്കുമ്പോൾ മാത്രം വിവാഹം കഴിച്ചാൽ മതി ; അനുമോൾ

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങളിലൂടെ തന്റെ പേര് എഴുതി ചേര്‍ത്ത നടിയാണ് അനുമോള്‍.സോഷ്യല്‍ മീഡിയയിലൂടെ തന്റെ ഓരോ വിശേഷങ്ങളും താരം പങ്കിടാറുണ്ട്.നയിച്ച വേഷങ്ങള്‍ക്കെല്ലാം തന്നാലാകും വിധം പൂര്‍ണത നല്‍കിയിട്ടുള്ള അനുമോള്‍ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമടക്കം ലഭിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തിളങ്ങിയിട്ടുണ്ട് അനുമോള്‍.

മലയാളി ആണെങ്കിലും തമിഴിലൂടെയാണ് അനുമോള്‍ കരിയര്‍ ആരംഭിക്കുന്നത്. കണ്ണുക്കുള്ളെ ആയിരുന്നു ആദ്യ ചിത്രം. പി ബാലചന്ദ്രന്റെ ഇവൻ മേഘരൂപൻ എന്ന സിനിമയിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് ചായില്യം, വെടിവഴിപാട്, അകം, റോക്‌സ്‌റ്റാര്‍, അമീബ, ഞാൻ, പദ്മിനി, ഉടലാഴം, തുടങ്ങിയ സിനിമകളില്‍ അഭിനയ പ്രാധാന്യമുള്ള വേഷങ്ങളില്‍ എത്തി അനുമോള്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തു.

സോഷ്യല്‍മീഡിയയിലും സജീവമാണ് അനുമോള്‍. അനുയാത്ര എന്ന പേരിലുള്ള അനുവിന്റെ യൂട്യൂബ് ചാനല്‍ ആരാധകര്‍ക്കിടയില്‍ ഹിറ്റാണ്. തന്റെ വിശേഷങ്ങളും യാത്രയുമൊക്കെ അനുമോള്‍ ചാനലിലൂടെ പങ്കുവെക്കാറുണ്ട്. 36-കാരിയായ അനുമോള്‍ അവിവാഹിതയാണ്. ഇപ്പോഴിതാ വിവാഹം കഴിക്കുന്നതിനെ കുറിച്ച്‌ മനസു തുറന്നിരിക്കുകയാണ് അനുമോള്‍. കൈരളിക്ക് നല്‍കിയ ഏറ്റവും പുതിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ആത്മാര്‍ത്ഥ പ്രണയത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്ന ആളാണ് താനെന്ന് അനുമോള്‍ പറയുന്നു. ഭാഗ്യവശാല്‍ നല്ല കുറച്ചു സുഹൃത്തുക്കള്‍ തനിക്ക് ഉണ്ട്. സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും കാര്യത്തില്‍ താൻ നല്ല ഭാഗ്യവതിയാണ്. നല്ലൊരു ടീമാണ് കൂടെയുള്ളതെന്ന് അനു വ്യക്തമാക്കി. ലൈഫ് പാര്‍ട്ണറുടെ കാര്യം ചോദിക്കുമ്ബോള്‍ റിലേഷൻഷിപ്പൊന്നും തനിക്ക് വര്‍ക്ക് ആയിട്ടില്ലെന്നാണ് അനുമോള്‍ പറയുന്നത്.

ആണ്‍കുട്ടി ആണെങ്കിലും പെണ്‍കുട്ടി ആണെങ്കിലും ഒരു വകതിരിവും, പക്വതയും വന്നു കഴിയുമ്ബോള്‍ ഇയാളുടെ ഒപ്പം ജീവിക്കാൻ കംഫര്‍ട്ട് ആയിരിക്കും, നമുക്ക് അങ്ങോട്ടും ഇങ്ങോട്ടും ഹാൻഡില്‍ ചെയ്യാൻ പറ്റും എന്ന തിരിച്ചറിവുണ്ടാകും. അപ്പോള്‍ മാത്രം വിവാഹം കഴിച്ചാല്‍ മതി, അല്ലെങ്കില്‍ ഒരു പാര്‍ട്ണറുടെ കൂടെയുള്ള റിലേഷൻഷിപ്പ് തുടങ്ങിയാല്‍ മതി എന്നതാണ് എന്റെ കാഴ്ചപ്പാട്. അല്ലെങ്കില്‍ ആ പണിക്ക് പോകണ്ട എന്നേ ഞാൻ പറയുകയുള്ളൂ. അങ്ങനെയാണ് ഞാനും വിശ്വസിക്കുന്നത്’, അനുമോള്‍ വ്യക്തമാക്കി.

പ്രണയിക്കാൻ കഴിയുന്ന ഒരു സ്റ്റേജിലല്ല താൻ ഇപ്പോഴുള്ളതെന്നും അനുമോള്‍ പറയുന്നു. ‘ഒരു റിലേഷൻഷിപ്പ് എനിക്ക് വര്‍ക്ക് ആയില്ല. അതിന്റെ ഭാഗമായി കരിയറില്‍ കുറച്ചു ഉഴപ്പിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രണയത്തിനേക്കാളും പ്രാധാന്യം കരിയറിന് ആണ് നല്‍കിയിട്ടുള്ളത്’, അനുമോള്‍ പറഞ്ഞു. ഏത് കഥാപാത്രത്തിന് വേണ്ടിയും മേക്കോവര്‍ ചെയ്യുന്നതില്‍ തനിക്ക് ബുദ്ധിമുട്ടില്ലെന്ന് താരം വ്യക്തമാക്കി. പേഴ്സണലി അനുമോള്‍ എന്ന് പറയുന്ന ആള്‍ സാധാരണക്കാരിയാണ്.

എനിക്ക് എന്റെ വ്യത്യാസങ്ങള്‍ ഒക്കെ അറിയാൻ ആകുന്നുണ്ട്, എങ്കിലും നാട്ടിൻപുറത്തുകാരി എന്ന് അറിയപ്പെടാനും, ജീവിക്കാനും ആണ് ഇഷ്ടമെന്നും താരം പറയുന്നു.സിനിമയിലേക്ക് എത്തുമെന്ന് താൻ ഒരിക്കലും കരുതിയിട്ടില്ലെന്നും അനു പറഞ്ഞു. ഒരു സിനിമയേ ചെയ്യൂ എന്ന് കരുതിയാണ് കരിയര്‍ ആരംഭിച്ചത്.

ഒരു സിനിമയേ ചെയ്യുള്ളൂവെന്ന് കരുതിയാണ് തുടങ്ങിയത്. പിന്നെ ഓരോ സിനിമ കഴിയുമ്പോ ഴാണ് സിനിമയോട് ഇഷ്ടം തുടങ്ങിയത്. സിനിമയില്‍ ലീഡ് റോള്‍ തന്നെ ചെയ്യണമെന്ന വാശിയൊന്നുമില്ല. ക്യാരക്ടറിന് കഥയില്‍ റെലവൻസുണ്ടായാല്‍ മാത്രം മതിയെന്നും അനുമോള്‍ വ്യക്തമാക്കി.