അങ്കമാലി ഡയറീസിലെ ലിച്ചിയായി വന്ന് ആരാധകരുടെ ഹൃദയം കവര്‍ന്ന താരമാണ ്
അന്ന രാജന്. ഒരൊറ്റ ചിത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിനും നടിയ്ക്ക് സാധിച്ചു. ഈയടുത്ത് താരത്തിന്റെതായി എത്തിയ ഫോട്ടോഷൂട്ട് ആണ് സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയത്. ആദ്യ ചിത്രത്തിലെ ലുക്കില്‍ നിന്നും അമ്പരപ്പിക്കുന്ന മേക്കോവറാണ് നടി ഇപ്പോള്‍ ചെയ്തിരിക്കുന്നത്.ശരീരഭാരം കുറച്ച് പുത്തന്‍ മേക്കോവറിലാണ് താരം ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടത്.
ലോക്ഡൗണ്‍ കാലത്ത് ആണ് താരം സോഷ്യല്മീഡിയയില്സജീവമായത്. നിരവധി ഫോട്ടോഷൂട്ടുകള്‍ താരം പങ്കുവച്ചിട്ടുണ്ട്. കോവിഡ് കാലത്ത് എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹിച്ചിരുന്നു എന്നും പുറത്തൊന്നും പോകാതെ എന്‍ഗേജ് ചെയ്യിക്കുന്ന ഒന്നും ഉണ്ടായിരുന്നില്ല അപ്പോള്‍ ആണ് മേക്കോവര്‍ ചെയ്യാന്‍ തീരുമാനിച്ചത് എന്ന് നടി ഒരു സ്വകാര്യമാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
മേക്കോവര്‍ ചെയ്യാന്‍ തീരുമാനിച്ച ശേഷം രണ്ടു നേരം മാത്രമാണ് ഭക്ഷണം കഴിച്ചിരുന്നത്. ഏറെ നേരം ഷട്ടിലും കളിച്ചിരുന്നു. ശരീരം നന്നായി ശ്രദ്ധിക്കുകയും ഭംഗി വീണ്ടെടുക്കുകയും ചെയ്തു. പ്രതീക്ഷിച്ച അത്രയും ശരീരഭാരം കുറയ്ക്കാന്‍ സാധിച്ചു എന്നും നടി പറയുന്നു. ആദ്യത്തെ ലുക്കിനേക്കാളും ഇപ്പോഴത്തെ മേക്കോവര്‍ തനിക്ക് പ്രിയപ്പെട്ടതാണെന്ന് താരം അഭിമുഖത്തില്‍ പറയുന്നു.
മേക്കോവറിന് ശേഷമുള്ള ഫോട്ടോഷൂട്ടുകള്‍ ആരാധകരും ഏറ്റെടുത്തിട്ടുണ്ട്. പൃഥ്വിരാജ് നായകനായി എത്തിയ അയ്യപ്പനും കോശിയും ആണ് അന്നയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിന് പൃഥ്വിയുടെ ഭാര്യയുടെ വേഷത്തിലാണ് താരം എത്തിയത്. ഇടുക്കി ബ്ലാസ്റ്റേഴ്സ്, തലനാരിഴ, രണ്ട് എന്നീ ചിത്രങ്ങളാണ് താരത്തിന്റെ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.