കെട്ടുവാണേൽ പ്രണയിച്ചേ കെട്ടുള്ളൂ.. പ്രണയദിനത്തിൽ തനിക്ക് കിട്ടിയ തേപ്പിന് അനുഭവം പങ്കുവെച്ചു അമൃത

കുടുംബ വിളക്ക് എന്ന സീരിയലിലൂടെ ശ്രദ്ധേയയായ നടിയാണ് അമൃത നായർ. ഇപ്പോൾ താരം കുടുംബ വിളക്ക് സീരിയലിൽ ഇൽ നിന്നും പിന്മാറിയെങ്കിലും സ്റ്റാർ മാജിക്കിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഒക്കെ സജീവമാണ് താരം. ഇപ്പോൾ പ്രണയദിനത്തിൽ തനിക്ക് കിട്ടിയ തേപ്പിന് കഥ പങ്കുവെക്കുകയാണ് അമൃത നായർ.തനിക്ക് ഒരു സീരിയസ് പ്രണയബന്ധം ഉണ്ടായിരുന്നു. ആറുവർഷം മുമ്പ് ഞങ്ങൾ ഒന്നരവർഷത്തോളം പ്രണയിച്ചു. എല്ലാവരും ഒക്കെയായിരുന്നു. എൻറെ വീട്ടുകാർക്ക് ഒന്നും ഞങ്ങളുടെ ബന്ധത്തിൽ എതിർപ്പുണ്ടായിരുന്നില്ല. പക്ഷേ അയാൾ എന്നെ ഭംഗിയായി തേച്ചിട്ട് പോയി.

അന്ന് ആ പ്രണയത്തിൻറെ കടുപ്പത്തിൽ കൈത്തണ്ടയിൽ അയാളുടെ പേര് പച്ച കുത്തിയിരുന്നു. എന്നാൽ തേച്ചിട്ടുപോയപ്പോൾ അത് മായ്ച്ചു കളഞ്ഞു. ആ പേര് മറ്റൊരു ഡിസൈൻ ആക്കി. എന്നാൽ ഒരു തേപ്പ് കിട്ടി എന്നു പറഞ്ഞു ജീവിതത്തിലുടനീളം വീണ്ടും പ്രണയിക്കാതിരിക്കുകയുമില്ല. സിംഗിൾ ലൈഫ് നോട് തനിക്ക് താൽപര്യമില്ല എന്നും, അയാളെക്കാൾ സുന്ദരനും വിദ്യാഭ്യാസവും ഉള്ളവനും ആയ ഒരാളെ താൻ പ്രണയിച്ച് വിവാഹം ചെയ്യുമെന്നും അമൃത പറയുന്നു. കുടുംബവിളക്ക് എന്ന സീരിയലിലെ ഇളയ മകളായി അഭിനയിച്ചതായിരുന്നു അമൃത. അമൃതയ്ക്ക് മുൻപ് മറ്റൊരു പെൺകുട്ടിയായിരുന്നു.

അമൃത കുടുംബ വിളക്കിൽ നിന്നും പിൻമാറിയപ്പോൾ പ്രേക്ഷകർ കടുത്ത നിരാശയിലായിരുന്നു. ഖണ്ഡിതമായ വ്യക്തിപരമായ കാരണങ്ങൾ മൂലമാണ് അമൃത സീരിയലിൽ നിന്നും പിന്മാറിയത്. അമൃത സീരിയലിൽ നിന്നും പിൻമാറിയ സമയത്ത്, അമൃത ഇനി അഭിനയം നിർത്തി എന്തെല്ലാമായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്നത്. പക്ഷേ തന്നെ തിരക്കുകൾക്ക് ശേഷം താൻ വീണ്ടും അഭിനയരംഗത്തേക്ക് തുടരുമെന്ന് അമൃത വാക്കു പറയുന്നു. ഇപ്പോൾ മോംസ് ആൻഡ് മി എന്ന യൂട്യൂബ് ചാനലിലൂടെ തൻറെ പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ് അമൃത. നിരവധി വെബ് സീരീസുകൾ ഉം അമൃത ചെയ്യുന്നുണ്ട്.