എല്ലാം ‘സർപ്രൈസ്’ ആക്കി വച്ചു, അമല പോൾ അമ്മയായി! കുഞ്ഞ് ജനിച്ചിട്ട് ഒരാഴ്ച, കുഞ്ഞിന് പേരുമിട്ടു, ആശംസകളുമായി സോഷ്യൽ മീഡിയ

നടി അമലാ പോളിനും ഭർത്താവ് ജഗത് ദേശായിയ്ക്കും ആൺകുഞ്ഞു പിറന്നു. ജഗത് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അമലയുടെ ആരാധകരെ അറിയിച്ചത്. ജൂൺ 11നായിരുന്നു കുഞ്ഞിന്റെ ജനനം. കുഞ്ഞു പിറന്നിട്ട് ഒരാഴ്ചയായെങ്കിലും ആ സന്തോഷവാർത്ത സർപ്രൈസായി വയ്ക്കുകയായിരുന്നു അമലയും ജഗതും.

കുഞ്ഞും അമ്മയും വീട്ടിലേക്കെത്തിയ മൂഹൂർത്തം കോർത്തിണക്കി തയ്യാറാക്കിയ വീഡിയോ പങ്കിട്ടിരിക്കുകയാണ് ജഗത് ഇപ്പോൾ. കുഞ്ഞിന്റെ പേരും ജഗത് വെളിപ്പെടുത്തി. ഇളയ് (ILAI) എന്നാണ് കുഞ്ഞിനു പേരു നൽകിയിരിക്കുന്നത്. കുഞ്ഞിനേയും കൊണ്ട് വീട്ടിലെത്തിയ അമലയ്ക്കായി വലിയ സർപ്രൈസ് തന്നെ ഒരുക്കിയിരുന്നു. സ്‌പെഷൽ തീമിലുള്ള ഡെക്കറേഷനുകളും വീഡിയോയിൽ കാണാം

കഴിഞ്ഞ വർഷം നവംബറിലായിരുന്നു അമലയും ജഗതും തമ്മിലുള്ള വിവാഹം. കൊച്ചിയിൽ നടന്ന വിവാഹ ചടങ്ങുകളിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ജനുവരി 4നാണ് താൻ അമ്മയാകാൻ ഒരുങ്ങുന്ന വിശേഷം അമല പങ്കിട്ടത്.

തെന്നിന്ത്യയിലെ ബോൾഡ് നായികമാരിൽ ഒരാളാണ് അമല പോൾ. മലയാള സിനിമയിലൂടെയാണ് അമല പോൾ അഭിനയ രംഗത്തേക്ക് എത്തിയതെങ്കിലും തമിഴിലും തെലുങ്കിലുമാണ് കൂടുതൽ തിളങ്ങിയത്. 2009 ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘നീലത്താമര’യായിരുന്നു അമലയുടെ ആദ്യ ചിത്രം. അതിൽ ചെറിയൊരു വേഷമായിരുന്നു അമലയ്ക്ക്. അതിനുശേഷം തമിഴിൽ രണ്ടു സിനിമകൾ ചെയ്തുവെങ്കിലും അത് വിജയിച്ചില്ല.

 

View this post on Instagram

 

A post shared by Jagat Desai (@j_desaii)