സുരേഷ് ഗോപിയുടെ തൃശൂരിലെ ഗംഭീര വിജയം ഏറ്റെടുത്ത് സമൂഹ മാദ്ധ്യമങ്ങൾ. സുരേഷ് ഗോപിക്ക് അഭിനന്ദനവുമായി സംവിധായകനും മുൻ ബിഗ് ബോസ് ജേതാവുമായ അഖിൽ മാരാർ രംഗത്തെത്തി. ”ഞാൻ ജയിക്കും എന്ന് മുൻകൂട്ടി പറഞ്ഞതും സുരേഷേട്ടൻ ജയിക്കും എന്ന് 7 മാസം മുൻപ് പറഞ്ഞതും എന്ത് കൊണ്ടാണെന്നു വെച്ചാൽ സാധാരണ ജനങ്ങളുടെ മനസ് വായിക്കാൻ എനിക്കറിയാം.. അപ്പൊഴെങ്ങനാ ഞാൻ വീണ്ടും സംഘി ആവുകയല്ലേ”, അഖിൽ മാരാർ ഫേസ്ബുക്കിൽ കുറിച്ചു.
തൃശൂര്‍ ഞാനിങ്ങെടുക്കുവാ. വോട്ടെണ്ണൽ തുടരുന്നതിനിടെ ലീഡ് നില കുത്തനെ ഉയർത്തി തൃശൂർ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ ഈ വാക്കുകള്‍ മലയാളികള്‍എല്ലാ പരാജയ കഥകള്‍ക്കുമാണ് ഉപയോഗിച്ചതെങ്കില്‍ ഇന്ന് കഥമാറുകയാണ്.
അമിത ആത്മവിശ്വാസത്തോടെ അന്ന് സുരേഷ് ഗോപിയുടെ വാക്കുകള്‍ ആദ്യം തിരിച്ചടിക്കുകയാണുണ്ടായത്. 69,131 വോട്ടുകൾക്ക് മുന്നിലാണ് സുരേഷ് ഗോപി. ഇതോടെ കേരള രാഷ്‌ട്രീയത്തിലെ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുയാണ് ബിജെപി. തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ വിജയം ഉറപ്പിച്ച എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയെ സന്ദർശിച്ച് പ്രകാശ് ജാവദേക്കർ. ലീഡ് നില അര ലക്ഷത്തിലേറെ കടന്നതോടെയാണ് കേരളത്തിന്റെ സംഘടനാ ചുമതലയുളള നേതാവ് കൂടിയായ പ്രകാശ് ജാവദേക്കർ സുരേഷ് ഗോപിയെ നേരിട്ട് കണ്ട് അഭിനന്ദനം അറിയിച്ചത്.