തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് ഐശ്വര്യ ഭാസ്‌കർ. ശാന്തമീന എന്നാണ് യഥാർഥ പേര് എങ്കിലും ഐശ്വര്യ എന്ന പേരിലാണ് നടി അറിയപ്പെടുന്നത്. തമിഴിൽ സജീവമായി അഭിനയിച്ചിരുന്ന നടി മലയാളത്തിലും അനേകം സിനിമകൾ ചെയ്തിട്ടുണ്ട്. നരസിംഹത്തിലെ മോഹൻലാലിന്റെ നായിക വേഷമാണ് ഐശ്വര്യയുടേതായി എടുത്ത് പറയാവുന്ന സിനിമകളിലൊന്ന്.
സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്ക് വന്ന അശ്ലീല സന്ദേശങ്ങളും സന്ദേശമയച്ചവരുടെ ചിത്രങ്ങളും പങ്കുവെച്ചുകൊണ്ടാണ് താരം എത്തിയിരിക്കുന്നത്. യൂട്യൂബ് ചാനലിലൂടെയാണ് താരം അ ശ്ലീ ല സന്ദേശങ്ങളായച്ചവർക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയത്. 52 വയസ്സുള്ള തന്നോട് ഇങ്ങനെയാണ് പെരുമാറുന്നത് എങ്കിൽ നാട്ടിലെ പെൺകുട്ടികളുടെ അവസ്ഥ എന്തായിരിക്കും എന്നാണ് താരം ചോദിക്കുന്നത്.
ശരീരം ചെറുപ്പം ആണ് രഹസ്യമായി വീട്ടിൽ വന്ന് നിന്റെ സോപ്പ് കാണട്ടെ എന്നൊക്കെയാണ് ചോദിക്കുന്നത്. ഒരാൾ അയാളുടെ സ്വകാര്യ ഭാഗങ്ങളിലൂടെ ചിത്രം എടുത്ത് അയച്ചു. ഭർത്താവില്ലാതെ ജീവിക്കുന്നവരെ കാണുമ്പോൾ ഇങ്ങനെ ചോദിക്കുന്നവരെ ചേരിപ്പൂരി അടിക്കണമെന്നാണ് താരം പറയുന്നത്. ഇതിനെതിരെ ഇതുവരെ പോലീസിൽ പരാതി നൽകിയിട്ടില്ല. ഈ കീടങ്ങൾക്ക് വേണ്ടി അവരെ ബുദ്ധിമുട്ടിക്കേണ്ടല്ലോന്ന് കരുതിയാണ് പരാതി നൽകാത്തത് എന്നും ഐശ്വര്യ പറയുന്നു. മകളോടെ ചോദിച്ചപ്പോൾ മകളാണ് യൂട്യൂബിൽ വീഡിയോ ചെയ്യാൻ പറഞ്ഞത് എന്നും ഐശ്വര്യ പറയുന്നുണ്ട്.