വിരലിലെണ്ണാവുന്ന ചിത്രങ്ങളിലൂടെ മലയാളികളുടം മനംകീഴടക്കിയ താരമാണ് ഐമ റോസ്മി സെബാസ്റ്റ്യൻ. അഭിനയത്രി എന്നതിനൊപ്പം തന്നെ താരം ഒരു ഡാൻസർ കൂടെയാണ്. മോഡലിങ്ങിലും ഐമ കരിയറായി കൊണ്ടുപോകുന്നുണ്ട്.
നിവിൻ പോളി നായകനായ ജേക്കബിന്റെ സ്വർഗ്ഗരാജ്യമാണ് ഐമയെ മലയാളികളുടെ പ്രിയങ്കരിയാക്കിയ സിനിമ. ചിത്രത്തിൽ നിവിന്റെ സഹോദരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്.
സമീപകാലത്ത് താരത്തിന്റെ ശരീരഭാരം കൂടിയതുമായി ബന്ധപ്പെട്ട് ധാരാളം ബോഡിഷേമിങ്ങ് കമന്റുകൾ നടിക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാൽ ഏവരേയും ഞെട്ടിക്കും വിധം ശരീരഭാരം കുറച്ച് നടി തിരിച്ചു വന്നിരുന്നു. നിർമാതാവ് സോഫിയയുടെ മകൻ കെവിൻ പോളാണ് ഭർത്താവ്, 2018ലായിരുന്നു വിവാഹം. ഭർത്താവിനും കുടുംബത്തിനും ഒപ്പം ദുബൈയിലാണ് ഐമ താമസിക്കുന്നത്.
സമൂഹ മാധ്യമങ്ങളിൽ സജീവമായ ഐമ ഇപ്പോൾ ഭർത്താവിന് ഒപ്പം അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. നിങ്ങളുടെ ഫീഡിലേക്ക് നിറത്തിൻ്റെ ഒരു പോപ്പ് കൊണ്ടുവരുന്നു.. ഹാപ്പി ഹോളിഡേയ്സ്.. എന്ന് കുറിച്ചുകൊണ്ട് ഭർത്താവിന് ഒപ്പം നിൽക്കുന്ന ഫോട്ടോ ഐമ പങ്കുവച്ചത്. ഷോർട്സ് ധരിച്ച് ഐമയെ ആദ്യമായിട്ടാണ് ആരാധകർ കാണുന്നത്. ഫോട്ടോസ് വളരെ പെട്ടന്ന് തന്നെ വൈറലായി.