ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ജാസ്മിൻ. യൂട്യൂബ് ചാനലിലൂടെയാണ് ജാസ്മിൻ മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയത്. പിന്നീട് ബിഗ്ഗ്‌ബോസ്സിൽ അവസരം ലഭിക്കുകയും ചെയ്തു. വളരെ ചുരുങ്ങിയ നാളു കൊണ്ടാണ് ജാസ്മിൻ മലയാളിയുടെ മികവുറ്റ മത്സരാർത്ഥിയത്. അതിനിടയ്ക്കാണ് മത്സര മത്സരാർത്ഥിയായ ഗബ്രിയുമൊത്തു താരം സൗഹൃദത്തിൽ ആയത്. ഇരുവരുടെയും സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയും ചെയ്തു.
ജാസ്മിൻ ബിഗ് ബോസിൽ പോകുന്ന സമയത്ത് അഫ്സൽ എന്ന യുവാവുമായി പ്രണയത്തിൽ ആയിരുന്നു. വിവാഹം ഷോ കഴിഞ്ഞതിനുശേഷം നടത്താൻ ഇരിക്കുകയും ആയിരുന്നു. ഇതിനുമുമ്പ് ജാസ്മിന്റെ വിവാഹ നിശ്ചയം മറ്റൊരു യുവാവുമായി കഴിഞ്ഞതായിരുന്നു. ചില പ്രശ്നങ്ങൾ കാരണം ആ വിവാഹബന്ധം വേണ്ടെന്നു വച്ചിട്ടാണ് അഫ്സലുമായി പ്രണയത്തിലായത്. ബിഗ് ബോസിലേക്ക് വന്നപ്പോൾ ഗബ്രിയുമായി സൗഹൃദത്തിൽ ആവുകയും വീണ്ടും ആ ബന്ധം വഷളാവുകയും ചെയ്തു.അതോടുകൂടി അഫ്സൽ ജാസ്മിൻ വിവാഹത്തിൽ നിന്നും പിന്മാറിയതായും അറിയിച്ചു..
അഫ്സൽ വിവാഹത്തിന് തയ്യാറായി എന്ന തരത്തിലുള്ള ആരോപണങ്ങൾ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വന്നിരുന്നു. ഇപ്പോൾ വാർത്തകൾക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ്. ഒരിക്കലും താൻ നേരത്തെ പങ്കുവെച്ച പോസ്റ്റിൽ നിന്നും പിന്നോട്ട് മാറിയിട്ടില്ലെന്നും തനിക്ക് പണവും പ്രശസ്തിയും ആവശ്യമില്ലെന്നും തന്റെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കരുത് സോഷ്യൽ മീഡിയയിലൂടെ അഫ്സൽ അറിയിച്ചു.