മലയാളത്തിൽ രണ്ടുചിത്രങ്ങളിലെ അഭിനയിച്ചുള്ളൂവെങ്കിലും അതിഥി റാവു കേരളക്കരയ്‌ക്ക് സുപരിചിതയാണ്. ആദ്യ ചിത്രം മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം രണ്ടാം ചിത്രം വർഷങ്ങളുടെ ഇടവേളയ്‌ക്ക് ശേഷം ജയസൂര്യയ്‌ക്കൊപ്പവുമായിരുന്നു. ചിത്രങ്ങൾ ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടെങ്കിലും നായിക ശ്രദ്ധിക്കപ്പെട്ടു. നടിയുടെ കരിയറിന്റെ തുടക്കം അത്ര സുഖകരമായ ഒന്നായിരുന്നില്ല.
മോഡലിംങിലും അഭിനയത്തിലും ഒരുപോലെ തിളങ്ങുന്ന താരമാണ് അതിഥി റാവു. താരത്തിന്റെ കരിയര്‍ ഗ്രാഫ് ശ്രദ്ധേയമാണെങ്കിലും അത് പക്ഷേ എളുപ്പമായിരുന്നില്ല, ഒരിക്കല്‍ കാസ്റ്റിംഗ് കൗച്ചിന്റെ മോശം അനുഭവവും തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും നടി അതിഥി.നല്ല വേഷം തരാം, പക്ഷേ കൂടെ കിടന്നാല്‍ മാത്രമേ വേഷം തരാൻ കഴിയുകയുള്ളൂവെന്ന് നിരവധി പേര്‍ പറഞ്ഞതായും അതിഥി വ്യക്തമാക്കി.
ഒരു സിനിമയില്‍ അഭിനയിക്കാൻ ചാൻസ് തരുന്നതിന് പകരമായി ലൈംഗികത ചോദിക്കുന്നവരുണ്ടെന്നും താരം വെളിപ്പെടുത്തി. ഒരിക്കല്‍ വിസമ്മതിച്ചപ്പോള്‍ പിന്നീട് അതിന്റെ അനന്തരഫലങ്ങള്‍ നേരിട്ടുവെന്നും അത് കടുത്തതായിരുന്നുവെന്നും അതിഥി. ഏകദേശം എട്ട് മാസത്തോളം, എനിക്ക് ജോലി ലഭിച്ചില്ലെന്നും നടി.
എല്ലാ വ്യവസായ മേഖലയിലും ഉള്ള അധികാര ദുര്‍വിനിയോഗത്തെ കുറിച്ച് ഞാൻ എപ്പോഴും സംസാരിക്കും. എന്നാല്‍ വ്യക്തിപരമായി എന്നെ വേദനിപ്പിച്ച കുറച്ചു പേരുടെ പേരുകള്‍ പറയുന്നില്ലെന്നും താരം.