അഭിനയരംഗത്ത് മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള താരമാണ് വീണാ നായർ സീരിയലുകളിലും സിനിമയിലും ഒക്കെ ശ്രദ്ധേയമായ വേഷങ്ങളാണ് താരം അഭിനയിച്ച ഫലിപ്പിച്ചിട്ടുള്ളത് താരത്തിന്റെ കരിയറിൽ സിനിമകളും സീരിയലുകളും ഒരേപോലെ ശ്രദ്ധ നേടിയിട്ടുണ്ട് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഭാഗമായും താരം എത്തിയിരുന്നു ബിഗ്ബോസ് റിയാലിറ്റി ഷോയിൽ നിന്നും പുറത്തെത്തിയ ശേഷമായിരുന്നു താരത്തിന്റെ വിവാഹമോചനം നടന്നിരുന്നത് അതോടെ പലയാളുകളും വിവാഹമോചനത്തിന്റെ കാരണം ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരിച്ചതാണ് എന്ന് ചോദിച്ചിരുന്നു ഇപ്പോൾ ഇതേക്കുറിച്ച് തുറന്നു പറയുകയാണ് വീണ
തന്റെ ഭർത്താവിന്റെ ഒപ്പമുള്ള ഓർമ്മകൾ ഒക്കെ ഇപ്പോഴും മനസ്സിലുണ്ട് അതൊന്നും ഒരിക്കലും മറക്കാൻ സാധിക്കുന്നതല്ല നമ്മുടെ ജീവിതത്തിലെ നല്ല ഓർമ്മകളാണ് അതെല്ലാം അതൊക്കെ നമ്മൾ ഓർമിക്കും എന്ത് നല്ല സമയങ്ങൾ വരുമ്പോഴും ഓരോ സാഹചര്യങ്ങൾ വരുമ്പോഴും ഞാൻ അദ്ദേഹത്തെ ഓർമ്മിക്കാറുണ്ട് അമ്പാടിയുടെ അച്ഛനും എന്നെ ഓർക്കാറുണ്ട് എന്നത് ഉറപ്പാണ് ഞാനും അമ്പാടിയുടെ അച്ഛനും ഒരുമിച്ചുള്ള വിഷു അജ്മാനിൽ ഉണ്ടായിട്ടുണ്ട് അത് അങ്ങനെ തന്നെ ഇരുന്നോട്ടെ താനും അദ്ദേഹവും ഭാവിയിൽ ഒരുമിക്കുമോ എന്ന് പറയാൻ ആവില്ല ഇതുവരെ സംഭവിച്ചതെല്ലാം പ്ലാന്റ് ആയിട്ടുള്ള കാര്യങ്ങൾ ആയിരുന്നില്ല ഞാനും അമ്പാടിയും എറണാകുളത്ത് നിന്ന് മാറി താമസിക്കും എന്നും ചിന്തിച്ചിട്ടില്ല അതിനാൽ നാളെ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് അറിയില്ല
ഞാനും ഭർത്താവും തമ്മിലുള്ള പ്രശ്നങ്ങൾ മകനെ ബാധിക്കാൻ പാടില്ല മോന്റെ വീഡിയോകളും ഫോട്ടോകളും വരുമ്പോൾ ഞങ്ങൾ പരസ്പരം സംസാരിക്കും. ഒരു വീഡിയോ റിലീസ് ചെയ്തപ്പോഴും എനിക്ക് അയച്ചു തന്നു വഴക്കിലൊക്കെ കഴിഞ്ഞു ഒരു സ്റ്റേജ് എത്തുമ്പോൾ അതിലൊന്നും കാര്യമില്ല എന്ന് മനസ്സിലാകും ബിഗ് ബോസ് കാരണമാണ് തന്റെ ജീവിതത്തിൽ തിരിച്ചടികൾ ഉണ്ടായത് എന്ന് പറയാൻ പറ്റില്ല ചില കാര്യങ്ങൾ സംഭവിക്കേണ്ടതായിരുന്നു അതിനകത്ത് ഒത്തിരി കാരണങ്ങളുണ്ട് രണ്ട് ഭാഗത്തുനിന്നുള്ള പ്രശ്നങ്ങൾ എല്ലാം കൂടി വരുമ്പോഴാണ് അത് വലിയ പ്രശ്നത്തിലേക്ക് പോകുന്നത്. ചിലപ്പോൾ പലരും ഇടപെട്ട് പരിഹരിച്ചു പോകും പക്ഷെ ചിലതൊക്കെ പോകില്ല എഴുതി ഒഴിക്കുന്ന പോലെ ആള് കത്തും പിന്നെ ഒരു സ്റ്റേജ് എത്തുമ്പോൾ ഇതൊന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു ബിഗ് ബോസ് അല്ല യഥാർത്ഥ പ്രശ്നം എന്നും 64 ദിവസം മാറിനിന്നു എന്നെ ഉള്ളൂ എന്നും അതൊന്നുമല്ല പ്രശ്നമെന്നും ഞങ്ങളുടെ പ്രശ്നം വീടിനകത്ത് തന്നെ നിൽക്കട്ടെ എന്നുമാണ് വീണ പറയുന്നത്